നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയതായി ലഭിച്ച ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് ആര്യാടന് ഷൗക്കത്ത് എംഎല്‍എ നിര്‍വഹിക്കുന്നു.
നിലമ്പൂര്‍: ആര്യാടന് ഷൗക്കത്ത് എംഎല്‍എയുടെ ഇടപെടലില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് ഐസിയു സൗകര്യമുള്ള മൂന്ന് ആംബുലന്‍സുകള്‍. ഐസിയു സൗകര്യത്തിനൊപ്പം നഴ്സിന്റെ സേവനവും ഇവയിലുണ്ടാകും. രണ്ട് 108 ആംബുലന്‍സുകളും ഒന്ന് പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് വഴിയുമാണ് അനുവദിച്ചത്.
60 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലന്‍സുകള്‍ ലഭ്യമാക്കിയത്. ആദിവാസി ഉന്നതികളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ സൗകര്യമുള്ള ഈ ആംബുലന്‍സില്‍ ഡോക്ടര്‍, നഴ്സ്, അറ്റൻഡര്‍, ലാബ് സൗകര്യങ്ങളും മരുന്നുകളും ഉണ്ടാകും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി ഉന്നതികളും കുടുംബങ്ങളുമുള്ള പ്രദേശമാണ് നിലമ്പൂര്‍.അതിനാല്‍ തന്നെ പട്ടികവര്‍ഗ വിഭാഗത്തിനായി പ്രത്യേക ആംബുലന്‍സ് ലഭിച്ചത് പ്രദേശത്തിന് ഏറെ നേട്ടമായി.
ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് ആര്യാടന് ഷൗക്കത്ത് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റഹിയാനത്ത് കുറുമാടന്‍, എച്ച്എംസി അംഗങ്ങളായ കെ.ടി. കുഞ്ഞാന്, എ. ഗോപിനാഥ്, പാലോളി മെഹബൂബ്, വിന്‍സന്റ്് ഗോണ്സാഗെ, ബിനോയ് പാട്ടത്തില്‍, ഡിവിഷന് കൗണ്‍സിലര്‍ എം.കെ. വിജയനാരായണന്‍, ഡെപ്യൂട്ടി ഡിഎംഒ പി. ഫിറോസ്, ആര്‍എംഒ ഷബീര്‍, അഡ്വ. ഷെറി ജോര്‍ജ്, ഐടിഡിപി പ്രോജക്ട് ഓഫിസര്‍ വൈ. ബിപിന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : ambulances equipped nattu vishesham local news Three ambulances equipped with ICU facilities