x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച​ആൾ​ക്ക് ത​ട​വും പി​ഴ​യും

Published: July 4, 2026 03:47 AM IST | Updated: July 4, 2026 03:47 AM IST

മാ​ന്നാ​ർ: യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക അ​ധി​ക്ഷേ​പം ന​ട​ത്തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​രു വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ത​ട​വും 5000 രൂ​പ പി​ഴ​യും. ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ  അ​ജി​ൻ ഭ​വ​ന​ത്തി​ൽ എ. ​ബി​ജു (51)വിനാ​ണ് മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചെ​ങ്ങ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​ത്രി 8.30ന് ​സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തു വ​ന്ന യു​വ​തി​യെ  പ്ര​തി, കാ​രാ​ഴ്മ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ ത​ട​ഞ്ഞു നി​ർ​ത്തി ലൈ​ംഗിക പ​രാ​മ​ർ​ശം ന​ട​ത്തി മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന്  പി​ന്തു​ട​ർ​ന്ന് യു​വ​തി​യു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചുക​യ​റി അ​ശ്ലീ​ല വാ​ക്കു​ക​ൾ വി​ളി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ മാ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മാ​ന്നാ​ർ പോ​ലീ​സ്  സ​ബ് ഇ​ൻ​സ്പെ​ക്ട​ർ  കെ.​എ​ൽ.  മ​ഹേ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലാ​ണ്  ചെ​ങ്ങ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ടി.​എ. സോ​ഫി​യ ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി  അ​സി​. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ  ശോ​ഭ വി​നോ​ദ് ഹാ​ജ​രാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up