x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം ന​വം​ബ​ർ ര​ണ്ടി​ന്; ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് 30ന് ​തു​ട​ക്കം

വെബ് ഡെസ്ക്
Published: October 22, 2026 11:19 PM IST | Updated: October 22, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: നാ​ഗാ​രാ​ധ​ന​യു​ടെ പു​ണ്യ​കേ​ന്ദ്ര​മാ​യ മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ആ​യി​ല്യം മ​ഹോ​ത്സ​വം 30, 31, ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​സി​ദ്ധ​മാ​യ മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം ന​വം​ബ​ർ ര​ണ്ടി​നാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി തി​രു​വാ​തി​ര നാ​ളി​ൽ രു​ദ്ര ഏ​കാ​ദ​ശി​നീ ക​ല​ശാ​ഭി​ഷേ​ക​ത്തെ തു​ട​ർ​ന്ന് തി​രു​വാ​തി​ര​ക്ക​ളി​യോ​ടെ​യാ​ണ് ആ​യി​ല്യ മ​ഹോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. 30ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് ന​ട​തു​റ​ക്കും. തു​ട​ർ​ന്ന് വി​ശേ​ഷാ​ൽ രു​ദ്രാ​ഭി​ഷേ​ക​വും ഇ​ല്ല​ത്തെ നി​ല​വി​ള​ക്കി​നു സ​മീ​പ​മു​ള്ള സ​ർ​പ്പം​പാ​ട്ടു​ത​റ​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ രു​ദ്ര​മൂ​ർ​ത്തി​യാ​യ മ​ഹാ​ദേ​വ​ന് രു​ദ്ര ഏ​കാ​ദ​ശി​നീ ക​ല​ശാ​ഭി​ഷേ​ക​വും ന​ട​ക്കും.

രാ​വി​ലെ 10.30 മു​ത​ൽ തി​രു​വാ​തി​ര​യ​ര​ങ്ങ്, വൈ​കി​ട്ട് നാ​ലു മു​ത​ൽ നാ​ട്യ​ത​രം​ഗം, സം​ഗീ​താ​രാ​ധ​ന, 6.30 മു​ത​ൽ ക​ള​മെ​ഴു​ത്തും പു​ള്ളു​വ​ൻ​പാ​ട്ടും എ​ന്നി​വ​യു​ണ്ടാ​കും. രാ​ത്രി 7.30 മു​ത​ൽ പ്ര​ഥ​മ പെ​രു​മ പു​ര​സ്കാ​ര ജേ​താ​വ് ബൈ​ജു ത്യാ​ഗ​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​വാ​സ​ന്തം അ​ര​ങ്ങേ​റും. പു​ണ​ർ​തം നാ​ളി​ൽ രാ​വി​ലെ ഏ​ഴി​ന് അ​മ്മ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മു​ഴു​ക്കാ​പ്പ് ചാ​ർ​ത്ത​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ ക​വി​യ​ര​ങ്ങ്, നൃ​ത്താ​ർ​ച്ച​ന, വൈ​കി​ട്ട് 3.30ന് ​ശ്രീ​നാ​ഗ​രാ​ജ പു​ര​സ്കാ​ര​ദാ​ന സ​മ്മേ​ള​നം, ആ​റി​ന് മ​ഹാ​ദീ​പ​ക്കാ​ഴ്ച, രാ​ത്രി 7.30 മു​ത​ൽ പ്ര​ശ​സ്ത ന​ർ​ത്ത​കി വി​ദ്യാ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ­­­ ന​ട​നാ​ഞ്ജ​ലി എ​ന്നി​വ ന​ട​ക്കും.

പൂ​യം നാ​ളി​ൽ രാ​വി​ലെ 7.30 മു​ത​ൽ ഭ​ക്തി​ഗാ​ന​മേ​ള, വ​ഞ്ചി​പ്പാ​ട്ട്, ഭ​ജ​ന എ​ന്നി​വ​യു​ണ്ടാ​കും. ദ​ർ​ശ​ന​പ്രാ​ധാ​ന്യ​മു​ള്ള പൂ​യം നാ​ളി​ൽ രാ​വി​ലെ 9.30 മു​ത​ലാ​ണ് അ​മ്മ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഉ​ച്ച​പൂ​ജ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 10.30 മു​ത​ൽ സം​ഗീ​ത​ക്ക​ച്ചേ​രി​യും 11ന് ​മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ്ര​സാ​ദ​മൂ​ട്ടും ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വേ​ദി​യി​ൽ ക​ഥാ​പ്ര​സം​ഗം, മി​ഴാ​വി​ൽ ഇ​ര​ട്ട​ത്താ​യ​മ്പ​ക, നൃ​ത്താ​ഞ്ജ​ലി എ​ന്നി​വ അ​ര​ങ്ങേ​റും. വൈ​കി​ട്ട് 4.30ന് ​ക്ഷേ​ത്ര​ന​ട​യി​ൽ പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​രി​മേ​ളം, അ​ഞ്ചി​ന് മോ​ഹി​നി​യാ​ട്ട​ക്ക​ച്ചേ​രി, സം​ഗീ​ത​സ​ദ​സ് എ​ന്നി​വ ന​ട​ക്കും.

രാ​ത്രി ഏ​ഴി​ന് പൂ​യം തൊ​ഴ​ലി​ന്റെ ഭാ​ഗ​മാ​യി ഇ​ള​മു​റ​യി​ൽ​പ്പെ​ട്ട അ​ന്ത​ർ​ജ​ന​ങ്ങ​ളോ​ടൊ​പ്പം അ​മ്മ​യു​ടെ ആ​ചാ​ര​പ​ര​മാ​യ ക്ഷേ​ത്ര​ദ​ർ​ശ​ന​മു​ണ്ടാ​കും. രാ​ത്രി 9.30ന് ​ക​ഥ​ക​ളി ന​ട​ക്കും. പ​ത്തി​ന് ന​ട​യ​ട​യ്ക്കും. ന​വം​ബ​ർ ര​ണ്ട് ആ​യി​ല്യം നാ​ളി​ൽ പു​ല​ർ​ച്ചെ നാ​ലി​ന് ന​ട​തു​റ​ക്കും. അ​ഞ്ചി​ന് പ​റ​കൊ​ട്ടി​പ്പാ​ട്ട്, ആ​റി​ന് ഹ​രി​നാ​മ​കീ​ർ​ത്ത​നം, 6.30 മു​ത​ൽ ഭാ​ഗ​വ​ത​പാ​രാ​യ​ണം, എ​ട്ടു മു​ത​ൽ സം​ഗീ​താ​ർ​ച്ച​ന എ​ന്നി​വ ന​ട​ക്കും.

രാ​വി​ലെ പ​ത്തി​ന് ക്ഷേ​ത്രം വ​ക യു​പി സ്കൂ​ൾ​അ​ങ്ക​ണ​ത്തി​ൽ മ​ഹാ​പ്ര​സാ​ദ​മൂ​ട്ട് ആ​രം​ഭി​ക്കും. കു​ടും​ബ കാ​ര​ണ​വ​ർ എം.​കെ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ നാ​ഗ​രാ​ജാ​വി​നും സ​ർ​പ്പ​യ​ക്ഷി​യ​മ്മ​യ്ക്കും തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള പൂ​ജ​ക​ൾ​ക്കു ശേ​ഷം ക്ഷേ​ത്ര​ന​ട​യി​ൽ വി​വി​ധ മേ​ള-​വാ​ദ്യ​ങ്ങ​ളു​ടെ സേ​വ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ആ​യി​ല്യം എ​ഴു​ന്ന​ള്ള​ത്ത്. തു​ട​ർ​ന്ന് ആ​യി​ല്യം പൂ​ജ, നൂ​റും പാ​ലും, ഗു​രു​തി, ത​ട്ടി​ന്മേ​ൽ നൂ​റും പാ​ലും ന​ട​ക്കും. അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ്, വീ​ണ​ക്ക​ച്ചേ​രി, പ​ഞ്ച​ര​ത്ന അ​ഷ്ട​പ​ദി, ഭ​ര​ത​നാ​ട്യം, വ​യ​ലി​ൻ നാ​ദ​വി​സ്മ​യം, നൃ​ത്ത​നാ​ട​കം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ എം.​എ​സ്. നാ​ഗ​ദാ​സ്, എം.​എ​ൻ. ജ​യ​ദേ​വ​ൻ, ഡോ.​എം.​പി. ശേ​ഷ​നാ​ഗ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up