x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ക്ക​റ്റ് റോ​ഡ് തു​റ​ന്നു​കൊ​ടു​ത്ത് ന​ഗ​ര​സ​ഭ: ക​ച്ച​വ​ട​ക്കാ​ർ​ക്ക് ആ​ശ്വാ​സം


Published: June 14, 2026 05:25 AM IST | Updated: June 14, 2026 05:25 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച നി​ല​യി​ൽ.

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ട പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ തു​റ​ന്നു​കൊ​ടു​ത്തു. ഇ​തോ​ടെ മാ​ർ​ക്ക​റ്റി​ന​ക​ത്തെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് താത്കാ​ലി​ക ആ​ശ്വാ​സ​മാ​യി. റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ളെ​ത്താ​തെ ക​ച്ച​വ​ടം കു​ത്ത​നെ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്ക​റ്റി​ൽനി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ക​ച്ച​വ​ട​ക്കാ​ർ ഒ​രു​ങ്ങി നി​ൽ​ക്കെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി.

മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ൽനി​ന്ന് ആ​രം​ഭി​ച്ച് ടൗ​ണ്‍ ഹാ​ൾ റോ​ഡി​ലേ​ക്കു​ള്ള ഈ ​വ​ഴി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്ന് മാ​ർ​ക്ക​റ്റി​ന​ക​ത്തെ വ്യാ​പാ​രി​ക​ൾ നി​ര​ന്ത​ര​മാ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ നി​ർ​മാ​ണ പ്ര​വൃ​ത്തി ക​രാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്ന ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി കെ​ട്ടി​ട നി​ർ​മാ​ണ ആ​വ​ശ്യാ​ർ​ഥം ഇ​തി​ലൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​ഴി വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളി​ൽനി​ന്ന് കോ​ടി​ക​ൾ പി​രി​ച്ചെ​ടു​ത്താ​ണ് ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ആ​ദ്യ​ഘ​ട്ടം പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. പി​രി​ച്ചെ​ടു​ത്ത കോ​ടി​ക​ൾ വ​ക മാ​റ്റി ചെ​ല​വ​ഴി​ച്ച​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്ന ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും കോ​ടി​ക​ൾ വേ​ണ്ടി​വ​രും.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up