കെഎസ്എസ്പിഎ മണ്ഡലം പ്രവർത്തകക്യാന്പ് സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് അപാകതകൾ പരിഹരിച്ച് നടപ്പാക്കണമെന്നും പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതഗതിയിലാക്കണമെന്നും കെഎസ്എസ്പിഎ പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക ക്യാന്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ടി. അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുല്ലശേരി ശിവരാമൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം പോൾ പി.ആലീസ്, ജില്ലാ പ്രസിഡന്റ് കെ.എ. സുന്ദരൻ, സെക്രട്ടറി ടി.വി. രഘുനാഥ്, മണ്ഡലം സെക്രട്ടറി ടി. രവീന്ദ്രനാഥൻ, പി. സക്കീർ ഹുസൈൻ,
പി.സി. ജയരാജ്, ടി.എ. ജോണ്, പി. സുരേഷ്, ടി.പി. ഭരതൻ, ഇ. മുഹമ്മദാലി, ഇ. ശങ്കരനാരായണൻ, മാനവിക്രമരാജൻ, പി. സദാനന്ദൻ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, എസ്.വി. മോഹനൻ, മത്തളി ബാലകൃഷ്ണൻ, കെ. എം. ദാസ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram