x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് ബൈ​പാ​സ് റോ​ഡി​നാ​യി നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: July 31, 2026 01:51 AM IST | Updated: July 31, 2026 01:51 AM IST

കൂ​രാ​ച്ചു​ണ്ട് ബൈ​പാ​സ് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് ബൈ​പാ​സ് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന് നി​വേ​ദ​നം ന​ൽ​കി. വി.​ടി. സൂ​ര​ജ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജോ​സ് വെ​ളി​യ​ത്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
ഇ​ത് മൂ​ലം പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​ണ്.

 

Tags : Nattuvishesham Districtnews

Recent News

Corehub Up