വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷം യൂണിറ്റ് പ്രസിഡന്റ് ഇ.എം. ജോണി ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ.എം. ജോണി പതാക ഉയർത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി ഷെമീർ മുഹമ്മദ്, ട്രഷറർ പ്രസാദ് പുലരി, സംസ്ഥാന കൗൺസിൽ അംഗം മൊയ്തീൻ ഇഞ്ചക്കുടി, റെന്നി വർഗീസ്, നാസർ വട്ടകുടി എന്നിവർ പ്രസംഗിച്ചു.
പൈങ്ങോട്ടൂർ: പൈങ്ങോട്ടൂർ യൂണിറ്റിൽ വ്യാപാര ദിനം ആഘോഷിച്ചു . യൂണിറ്റ്പ്രസിഡന്റ് ബേസിൽ ജോസഫ് പതാക ഉയർത്തി. വൈസ് പ്രസിഡൻറ് മാത്യു മലേക്കണ്ടം, സെക്രട്ടറി പി.ബി അഷറഫ്, ട്രഷറർ റിജോ , വിൻസന്റ് മേക്കുന്നേൽ , ഷിബി സജി, ബിന്ദു പ്രദീപ് എന്നിവർ പ്രസംഗിച്ചു.
കീരംപാറ: കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിജി എളൂര് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ് കുര്യന്, ട്രഷറര്‍ ബേസില്‍ തൊണ്ടുങ്കല്‍, വൈസ് പ്രസിഡന്റ് ബിനു വാഴത്തോട്ടം, വനിതാ വിംഗ് ഭാരവാഹികളായ റെജിന ജോജോ, സിജി സജി, ജൈമോള്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു. നിര്‍ധനരായ രണ്ട് രോഗികള്‍ക്ക് ചികിത്സസഹായവും ചേലാട് ബിആര്‍സിയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണക്കിറ്റ് നല്‍കാനുള്ള ഫണ്ടും നല്കി.
മൂവാറ്റുപുഴ :മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാര ദിനം ആഘോഷിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ബോബി എസ്. നെല്ലിക്കല്‍, മുന്‍ സെക്രട്ടറി പി.യു. ഷംസുദീന്‍ കമ്മിറ്റിയംഗങ്ങളായ സലിം പാലം, സ്വരാജ് എസ്. നായര്‍, ജേക്കബ് പി. ജോസ് എന്നിവര്‍ നേതൃത്വം നല്കി.