അറസ്റ്റിലായ സുധീഷ്, സുജിത്ത്, സുധീർ, സുരേഷ്
പൂച്ചാക്കൽ: അയൽവാസികൾ തമ്മിലുള്ള ദീർഘകാല വൈരാഗ്യം മൂലം അർധരാത്രിയിൽ വീടുകയറി ആക്രമണത്തിലെ നാലു പ്രതികളെ പൂച്ചാക്കൽ പോലീസ് പിടികൂടി.
തൈവീട്ടിൽച്ചിറ സുരേഷ്(61),സുധീഷ്(40), സുജിത്ത് (36),സുധീർ (37) എന്നിവരെ പിടികൂടിയത്. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡിലെ വടുതല കൈവെട്ടിച്ചിറ ഭാഗത്തെ വിഷ്ണുഭവനിൽ പ്രകാശൻ (60), ഭാര്യ രജനി പ്രകാശൻ (52), മകൻ വിഷ്ണു പ്രകാശൻ (29),വിഷ്ണുവിന്റെ ഭാര്യ അധിനാ വിഷ്ണു (23), ഇവരുടെ പിഞ്ചുകുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് ഏറെനാളായി നിലനിന്നിരുന്ന അയൽവാസികളുടെ തർക്കമാണ് ഒടുവിൽ രക്തച്ചൊരിച്ചിലിൽ കലാശിച്ചത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.