കളമശേരി ദേശീയപാതയിൽ മിനിലോറി റോഡിന് കുറുകെ മറിഞ്ഞ നിലയിൽ.
കളമശേരി: കോഴി കയറ്റിവന്ന മിനി ലോറി കളമശേരി നഗരസഭയ്ക്ക് മുന്നിൽവച്ച് മറിഞ്ഞു. ആളപായമില്ല. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. എറണാകുളം ഭാഗത്തു നിന്ന് കോഴികളെ കയറ്റി ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയാണ് റോഡിന് വട്ടം മറിഞ്ഞത്.
സീബ്രാ ലൈൻ കടക്കുകയായിരുന്ന ആളെ ശ്രദ്ധിക്കാതെ അടുത്ത് എത്തിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടതാണ് വാഹനം മറിയാൻ കാരണമെന്ന് സമീപവാസികൾ പറഞ്ഞു. മിനിലോറി ദേശീയപാതയ്ക്ക് കുറുകെ മറിഞ്ഞതിനാൽ ഏറെ നേരം ഗതാഗത തടസമുണ്ടായി. പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു. റിക്കവറി വാൻ എത്തിച്ച് വാഹനം മാറ്റി യാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : Local News Nattuvishesham Ernakulam