x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല 17ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍


Published: July 3, 2026 05:52 AM IST | Updated: July 3, 2026 05:52 AM IST

തൂ​ഫാ​ന്‍ ല​ഹ​രിവി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ന​ട​ന്ന യോ​ഗം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ: ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല 17ന് ​പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തും. തൂ​ഫാ​​ന്‍റെ ഭാ​ഗ​മാ​യു​ള്ള ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ലംത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. ഷിഫാ കൺവൻഷന്‍റെ സെന്‍ററിൽ ഉച്ചയ്ക്ക് മൂന്നിനാണ് പരിപാടി.

വി​ദ്യാ​ര്‍​ഥി​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍, സാ​മൂ​ഹ്യ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം പേ​രെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

മ​ണ്ഡ​ല​ത്തെ ല​ഹ​രിമു​ക്ത മ​ണ്ഡ​ല​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ന​കീ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 17ന് ​തു​ട​ക്ക​മാ​വു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​തി​നാ​യി തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സി​ന് രൂ​പം ന​ല്‍​കും. പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ള്‍ വി​ളി​ച്ചുചേ​ര്‍​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ വി​ളം​ബ​ര ജാ​ഥ​ക​ള്‍ ന​ട​ത്തും.

ക്ല​ബ്ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൂ​ഫാ​ന്‍ ഷൂ​ട്ടൗ​ട്ട് മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ത്യേ​ക അ​സം​ബ്ലി​ച്ചു ചേ​ര്‍​ക്കും. എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​മ്പ​സ് റൈ​ഡ് ന​ട​ത്തും. ഫ്‌​ളാ​ഷ് മോ​ബ്, ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍, റീ​ല്‍​സ് മ​ത്സ​ര​ങ്ങ​ള്‍, ഷോ​ര്‍​ട്ട് ഫി​ലിം കോന്പിറ്റേ​ഷ​ന്‍, മാ​ര​ത്ത​ണ്‍, പ്ര​ഭാ​ത സ​വാ​രി, ചി​ത്ര ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ക്രി​യ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ര​യ്യ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ന​ജ്മ ത​ബ്ഷീ​റ, ഏ​ലം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ഷ​ഹീ​ന മോ​ള്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ആ​യി​ശ മേ​ക്കോ​ട്ടി​ല്‍, സു​ലൈ​ഖ ക​രി​മ്പ​ന, പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ന്‍, എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up