x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​വേ​ഷ​ത്തി​ൽ മ​ഴ​പ്പൊ​ലി​മ​യി​ൽ എം​എ​ൽ​എ


Published: July 13, 2026 02:03 AM IST | Updated: July 13, 2026 02:03 AM IST

ഒ​ള​വ​റ ഉ​ളി​യം​വ​ട​ക്ക് വ​യ​ലി​ൽ ന​ട​ന്ന മ​ഴ​പ്പൊ​ലി​മ

തൃ​ക്ക​രി​പ്പൂ​ർ: ലു​ങ്കി മ​ട​ക്കി​കു​ത്തി ക​ർ​ഷ​ക​നാ​യി വ​യ​ലി​ലെ ചെ​ളി​യി​ലി​റ​ങ്ങി എം​എ​ൽ​എ ഞാ​റ് ന​ട്ട​പ്പോ​ൾ മു​തി​ർ​ന്ന ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ കൈ​യ​ടി​ക​ളോ​ടെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് നേ​തൃ​ത്വ​ത്തി​ൽ ഒ​ള​വ​റ ഉ​ളി​യം വ​ട​ക്ക് വ​യ​ലി​ൽ ന​ട​ത്തി​യ മ​ഴ​പ്പൊ​ലി​മ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ സ​ഫ​റു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ര​ജീ​ഷ് ബാ​ബു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​കെ. പ്ര​സ​ന്ന, അ​ഷ്റി​ഫ ജാ​ബി​ർ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. സു​ഹ​റ, കെ. ​ശു​ഭ​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Mazhappolima' event. Nattuvishesham District News

Recent News

Corehub Up