x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡി​ൽ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണം

വെബ് ഡെസ്ക്
Published: July 13, 2026 03:03 AM IST | Updated: July 13, 2026 03:03 AM IST

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് സ്റ്റാ​ഴ്സ് പൊ​തു​യോ​ഗം

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡി​ൽ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്ന് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, സെ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ, മോ​ഡ​ൽ ബോ​യ്സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. തൃ​ശൂ​ർ-​പാ​ല​ക്കാ​ട് പ്ര​ധാ​ന പാ​ത​യാ​യ ഈ ​റോ​ഡി​ൽ വാ​ഹ​ന​ത്തി​ര​ക്കും കൂ​ടു​ത​ലാ​ണ്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഈ ​റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് 59 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ എ​ത്ര​യും വേ​ഗം നി​ർ​മാ​ണം തു​ട​ങ്ങ​ണ​മെ​ന്ന് സം​ഘ​ട​നാ പൊ​തു​യോ​ഗം കോ​ർ​പ​റേ​ഷ​നോ​ടും സ​ർ​ക്കാ​രി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​കെ.​എ. മാ​ർ​ട്ടി​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഴ്സ് പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ, സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ, സി.​വി. അ​ജി, പി.​ജെ. വ​ർ​ഗീ​സ്, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, സോ​ണി ജോ​സ്, പോ​ൾ​സ​ണ്‍, ഇ.​എ. ജോ​സ​ഫ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : foot overbridge Nattuvishesham District News

Recent News

Corehub Up