മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിലെ രാജു മരിച്ച സംഭവത്തിൽ കുടുംബത്തിലൊരാൾക്ക് സ്ഥിരം ജോലി നൽകാനും, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിനും സർക്കാരിൽ ശിപാർശ ചെയ്യുമെന്ന് ഉഷാവിജയൻ എംഎൽഎ.
മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 14 ലക്ഷം രൂപയും താത്കാലിക ജോലിയും ഇപ്പോൾ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. മറ്റ് ആവശ്യങ്ങൾ അടുത്തമന്ത്രി സഭാ യോഗത്തിൽ ആവശ്യപ്പെടുമെന്നും എംഎൽഎ വ്യക്തമാക്കി.
നിയമപരമായി കൊടുക്കേണ്ട 10 ലക്ഷം രൂപ മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈമാറും. മരണപ്പെട്ടവരുടെ ആശ്രിതർക്ക് താത്കാലിക വാച്ചർജോലി നൽകും. സ്ഥിരനിയമനം നൽകുന്നതിന് സർക്കാരിലേക്ക് ശിപാർശ ചെയ്യും. ഡിഡിഎംഎ ആക്ട് പ്രകാരമുള്ള നാല് ലക്ഷം നിയമാനുസൃതമായി നൽകും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം നൽകുന്നതിന് സർക്കാരിൽ ശിപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.
സബ്കളക്ടർ അതുൽ സാഗർ, ഡിവൈഎസ്പിമാരായ എം.വി. സുനിൽ, അബ്ദുൾ ഷരീഫ്, സുരേഷ് ബാബു, മാനന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി തഹസിൽദാർ ലതീഷ് കുമാർ, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ഗോപിനാഥ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു,
ജനപ്രതിനിധികളായ പി.വി.എസ്. മുസ, പി.വി. ജോർജ്, എം. സജന, റസീന ബായ്, പ്രദീപൻ, വൈശാഖ്, ശ്രീജ ബാവലി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ.കെ. വർഗീസ്, പി.വി. സഹദേവൻ, എച്ച്.ബി. പ്രദീപ്, എ.എം. നിശാന്ത്, ടി. മൊയ്തു, വി.കെ. ശശിധരൻ, പ്രശാന്ത് മലവയൽ, സുമ രാമൻ, കെ. മോഹൻദാസ്, പുനത്തിൽ രാജൻ എന്നിവർ യോഗത്തിൽ പങ്കെടുന്നു.
Tags : Local News Nattuvishesham Wayanad