മഞ്ചേരി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയവും കാരണം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന മോട്ടോര്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ നിരക്കുകള്‍ കാലോചിതമായി പുതുക്കി നിശ്ചയിക്കണമെന്ന് ജില്ലാ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് അഭ്യർഥിച്ചു. സംസ്ഥാന സര്‍ക്കാര്‍ അധികനികുതി കുറച്ചാല്‍ മൂന്ന് രൂപ വരെ പെട്രോളിനും ഡീസലിനും വില കുറയും.
ഇന്ധന വിലക്കയറ്റം പിന്‍വലിക്കുക, അധികനികുതി കുറയ്ക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി 21ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം 14,15 തീയതികളില്‍ ജില്ലയില്‍ തീരദേശ മേഖലയിലും മലയോര മേഖലയിലും രണ്ട് വാഹന പ്രചാരണ ജാഥകള്‍ നടത്താനും യോഗം തീരുമാനിച്ചു.
ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കെ.പി. അനില്‍ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാര്‍, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.പി. അനില്‍, അഖിലേന്ത്യ കമ്മിറ്റി അംഗങ്ങളായ ടി. കബീര്‍, എം.എ. ജലീല്‍. കെ.പി. ഫൈസല്‍, ടി. ജയഭാരതന്, എന്‍. അറുമുഖന്, മനോജ് മാമ്മന്‍ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram