പ്രതീകാത്മക ചിത്രം
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ പോലീസ് ഡ്രൈവറെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ പോലീസ് പിടികൂടി. ചേർത്തല സ്വദേശി അരവിന്ദ് (23) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച അരവിന്ദും കൂടെയുണ്ടായിരുന്ന യുവതിയുംകൂടി മൂന്നാറിൽ പോകുംവഴിയാണ് കൂമ്പന്‍പാറയ്ക്ക് സമീപം പോലീസ് പരിശോധനയ്ക്കായി ബൈക്ക് നിർത്തിച്ചു. തുടർന്ന് ബൈക്കിന് പിന്നിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുന്നതിടെ ഇയാൾ പെട്ടെന്ന് വാഹനം ഓടിച്ചു കടന്നുകളയുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്കിടിച്ച് പോലീസ് ഡ്രൈവർ തൊടുപുഴ സ്വദേശി ടി.എഫ്. സുധീഷിന് പരിക്കേറ്റു. തുടർന്ന് ആനച്ചാൽ - കല്ലാർകുട്ടിവഴി വന്ന പ്രതിയെ കല്ലാർകുട്ടിക്ക് സമീപം തൊട്ടാപ്പുരയിൽ റോഡ് ബ്ലോക്ക് ചെയ്ത് പിടികൂടുകയായിരുന്നു.