x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍നി​ന്നു വെ​ള്ളം തു​റ​ന്നുവി​ടും

വെബ് ഡെസ്ക്
Published: August 7, 2026 11:55 PM IST | Updated: August 7, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

ക ുമ​ളി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍നി​ന്നു തേ​നി ജി​ല്ല​യി​ലെ നെ​ല്‍​പാ​ട​ങ്ങ​ളി​ലെ ഒ​ന്നാം​കൃ​ഷി​ക്കാ​യി ശ​നി​യാ​ഴ്ച മു​ത​ല്‍ വെ​ള്ളം കൊ​ണ്ടു​പോ​കു​മെ​ന്ന് ക​മ്പം എം​എ​ല്‍​എ ജ​ഗ​ന്നാ​ഥ് മി​ശ്ര അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ടി​ല്‍നി​ന്ന് കാ​ര്‍​ഷി​കാ​വ​ശ്യ​ത്തി​നാ​യി സെ​ക്ക​ന്‍​ഡി​ല്‍ 256 ഘ​ന​യ​ടി വെ​ള്ള​മാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. തേ​ക്ക​ടി​യി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ള്‍​ക്കു ശേ​ഷം ഷ​ട്ട​ര്‍ തു​റ​ന്നു​വി​ടും.

കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ക്കാ​തി​രു​ന്ന​തോ​ടെ ജൂ​ണ്‍ ആ​ദ്യ​വാ​രം ഒ​ന്നാം കൃ​ഷി​ക്കാ​യി വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് കൃ​ഷി​ക്കാ​യി വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത്. തേ​ക്ക​ടി​യി​ൽ ജ​ല​നി​ര​പ്പ് 118 അ​ടി പി​ന്നി​ട്ടാ​ല്‍ മാ​ത്ര​മേ ത​മി​ഴ്‌​നാ​ട് കൃ​ഷി​ക്കാ​യി വെ​ള്ളം കൊ​ണ്ടു​പോ​കൂ. അ​തു​വ​രെ കു​ടി​വെ​ള്ള​ത്തി​നാ​യാ​ണ് തേ​ക്ക​ടി​യി​ലെ വെ​ള്ളം ത​മി​ഴ്നാ​ട് ഉ​പ​യോ​ഗി​ച്ചിരു​ന്ന​ത്.

ജൂ​ണി​ൽ 110 അ​ടി​ക്ക് താ​ഴെ​യാ​യി​രു​ന്നു ഇ​വി​ടു​ത്തെ ജ​ല​നി​ര​പ്പ്. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​കു​ക​യും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 121.75 അ​ടി​യി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ശ​നി​യാ​ഴ്ച മു​ത​ല്‍ 120 ദി​വ​സ​ത്തേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കാ​ന്‍ ത​മി​ഴ്‌​നാ​ട് തീ​രു​മാ​നി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ന്‍​ഡി​ല്‍ 1300 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

2020ല്‍ ​കേ​ര​ള​ത്തി​ൽ കാ​ല​വ​ര്‍​ഷം വൈ​കി​യ​തി​നാ​ല്‍ ഓ​ഗ​സ്റ്റി​ലാ​ണ് ഒ​ന്നാം കൃ​ഷി​ക്കാ​യി ഷ​ട്ട​ര്‍ തു​റ​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ടു​ക്കി​യു​ടെ അ​യ​ല്‍ജി​ല്ല​യാ​യ തേ​നി​യി​ല്‍ മാ​ത്രം 14,707 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് മു​ല്ല​പ്പെ​രി​യാ​റി​ലെ വെ​ള്ള​ത്തി​നെ ആ​ശ്ര​യി​ച്ച് ക​ര്‍​ഷ​ക​ര്‍ കൃ​ഷി ഒ​രു​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Mullaperiyar release water

Recent News

Corehub Up