x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പ​ടി​യി​ൽ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പ​കം


Published: November 22, 2025 04:30 AM IST | Updated: November 22, 2025 04:30 AM IST

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പ​കം. രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു സ്‌​കൂ​ളി​ന് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​വ​ധി ന​ല്‍​കി. പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് ക​ണ്ട് തു​ട​ങ്ങി​യ​ത്. ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 23 കു​ട്ടി​ക​ള്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ്‌​കൂ​ളി​ന് അ​വ​ധി ന​ല്‍​കി​യ​ത്. രോ​ഗം പ​ട​രാ​നു​ള്ള സാ​ഹ​ച​ര്യം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു.

18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ പ​ക​രു​ന്ന രോ​ഗ​മാ​ണി​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​വി​ളി​ലും ക​ഴു​ത്തി​ലു​മാ​യി ഉ​മി​നീ​ര്‍​ഗ്ര​ന്ഥി​ക​ള്‍ വീ​ര്‍​ക്കു​ന്ന​തും വേ​ദ​ന​യു​മാ​ണ്. ഇ​തേ തു​ട​ര്‍​ന്ന് പ​നി, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ, സം​സാ​രി​ക്കാ​നും ച​വ​യ്ക്കാ​നും ബു​ദ്ധി​മു​ട്ട് എ​ന്നി​വ മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

രോ​ഗ​ല​ക്ഷ​ണം ഉ​ള്ള കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ടാ​തെ അ​വ​ര്‍​ക്ക് ന​ല്ല വി​ശ്ര​മം ന​ല്‍​ക​ണം. പ​ത്ത് ദി​വ​സ​മാ​ണ് രോ​ഗം നീ​ണ്ടു നി​ല്‍​ക്കു​ന്ന​ത്. ചി​ല​പ്പോ​ള്‍ ര​ണ്ടാ​ഴ്ച വ​രെ ഉ​ണ്ടാ​കും. വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗ സാ​ധ്യ​ത​യെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam Mumps

District News

കു​ന്നോ​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല; ധാ​ര​ണ​യാ​യി ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​രു​ടെ സം​ഗ​മം കു​ന്നോ​ത്ത് ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്നു. പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ​ദ്ധ​തി​ക്കാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല സം​രം​ഭ​ക​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു‌. പു​തു​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് സം​രം​ഭ​ക സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. മു​ന്നി​ൽ​നി​ന്നു വ​ള​രു​ക​യും പി​ന്നി​ലു​ള്ള​വ​രെ വ​ള​ർ​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. വി​ജ​യി​ച്ച സം​രം​ഭ​ക​ർ പു​തു​സം​രം​ഭ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​യാ​റാ​യാ​ൽ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ളും തൊ​ഴി​

Recent News

Corehub Up