x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത: കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​മെ​ന്ന്

വെബ് ഡെസ്ക്
Published: July 19, 2026 10:35 PM IST | Updated: July 19, 2026 10:35 PM IST

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-തേ​നി സം​സ്ഥാ​ന പാ​ത​യു​ടെ വി​ക​സ​ന​ത്തി​നു ത​ട​സ​മാ​യ കോ​ട്ട​പു​റ​മ്പോ​ക്കി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​വേ പു​ന​ര്‍​നി​ര്‍​മാ​ണ സെ​ന്‍​ട്ര​ല്‍ ആ​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ.​ ജോ​സ് കി​ഴ​ക്കേ​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ജെ. ജോ​ണ്‍ മാ​റാ​ടി​കു​ന്നേ​ല്‍, സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജാ​സി​ല്‍ കെ. ​ഫി​ലി​പ്പ്, പി.​ആ​ര്‍.​ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ജി​ല്ലാ ക​ള​ക്‌ടര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന പു​റ​മ്പോ​ക്കി​ലെ കൈ​യേ​റ്റം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​തെ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ ഡോ.​ ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​റി​യി​ച്ച​താ​യി നി​വേ​ദ​ക സം​ഘം പ​റ​ഞ്ഞു.
കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജ് പ​രി​ധി​യി​ലെ കോ​ട്ട റോ​ഡി​ന്‍റെ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. അ​തേസ​മ​യം കോ​ടി​ക്കു​ളം വി​ല്ലേ​ജി​ലെ സ​ര്‍​വേ ന​ട​പ​ടി ഇ​നി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ണ്ട്.

ഇതു സ​മ​യബ​ന്ധി​ത​മാ​യി പൂര്‍ത്തി​യാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. പ്ര​സ്തു​ത ഭാ​ഗ​ത്തെ റോ​ഡി​നു​ള്ള സ്ഥലം ഹൈ​വേ പ്രൊ​ട്ട​ക്‌ഷ​ന്‍ ആ​ക്‌ട് പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​മെന്ന കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലി​രി​ക്കേ അ​ത് ന​ട​പ്പാ​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്‍​കൈ​യെ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തുണ്ട്.​

പ​ടി.​കോ​ടി​ക്കു​ളം മു​സ്‌ലിം പ​ള്ളി​ക്കു പി​ന്‍​ഭാ​ഗം മു​ത​ല്‍ റോ​ഡി​ല്ലാ​ത്ത ഭാ​ഗ​ത്തെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന നി​ര്‍​ദേ​ശം അ​പ്രാ​യോ​ഗി​ക​വു​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up