പെരിന്തൽമണ്ണ: നിയുക്ത എംഎൽഎ നജീബ് കാന്തപുരം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ തിരുവനന്തപുരം ജഗതിയിലുള്ള വീട്ടിലെത്തിയാണ് നജീബ് കാന്തപുരം കണ്ടത്.
കുത്തഴിഞ്ഞ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെ മികവുറ്റതും പോലീസ് സേനയെ ജനസൗഹൃദവുമാക്കുന്നതിനുമുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എംഎൽഎ, മന്ത്രിക്ക് പിന്തുണ അറിയിച്ചു.
മുന്പ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന വേളയിൽ നടപ്പാക്കിയ ഓപ്പറേഷൻ കുബേരയ്ക്ക് ലഭിച്ചിരുന്ന ജനപിന്തുണയെക്കുറിച്ച് നജീബ് കാന്തപുരം ഓർമിപ്പിച്ചു.
രാജ്യത്തെ മികച്ച പോലീസ് സേനയായി കേരള പോലീസിനെ മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതായി നജീബ് കാന്തപുരം പറഞ്ഞു. കുടുംബത്തോടൊപ്പമാണ് നജീബ് കാന്തപുരം ആഭ്യന്തര മന്ത്രിയെ കാണാനെത്തിയത്.
Tags : nattu vishesham Najeeb Kanthapuram MLA visits