അടൂരിൽ നടന്ന ഫീറ്റോ ലൈഫ് 2026 ദേശീയ ഗൈനക്കോളജി സമ്മേളനം പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദീൻ ഉദ്ഘാടനം ചെയ്യുന്നു.
അടൂർ: ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷാലിറ്റി ആശുപത്രി ആതിഥേയത്വം നൽകി സംഘടിപ്പിച്ച ഡോക്ടർമാരുടെ ദേശീയ സമ്മേളനം ഫീറ്റോ ലൈഫ് 2026 പത്തനംതിട്ട ജില്ലാ കളക്ടർ എ.നിസാമുദീൻ ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി. പി. വിജയൻ അധ്യക്ഷത വഹിച്ചു
സമ്മേളനത്തിന്റെ ചെയർപേഴ്സണും അടൂർ ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റുമായ ഡോ. ബി. പ്രസന്നകുമാരി, ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷീബ പി. കെ. എന്നിവർ പ്രസംഗിച്ചു.
വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങൾ ഡോ. അനീറ്റ് മാത്യൂസ്, ഫീറ്റോ ലൈഫ് വിഭാഗം മേധാവി ഡോ. അനുസ്മിത ആൻഡ്രൂസ്, ഡോ. ശ്രീലക്ഷ്മി ആർ. നായർ എന്നിവർ നൽകി.
അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ കേരള ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയുടെയും കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെയും സഹകരണത്തോടെയായിരുന്നു സമ്മേളനം.
കേരളത്തിനകത്തും പുറത്തുമുള്ള ഇരുന്നൂറ്റമ്പതിലധികം ഡോക്ടർമാർ പങ്കെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട നാല് ഗവേഷണ പ്രബന്ധങ്ങളുടെ അവതരണത്തിനൊപ്പം നാല് സെഷനുകളിലായി പാനൽ ചർച്ചകളും നടന്നു. ഡോ. എം. അനിത, ഡോ. രാജു നായർ, ഡോ. ബിജോയ് ബാലകൃഷ്ണൻ, ഡോ. വി.എച്ച്. ശങ്കർ, ഡോ. ഗീതേന്ദ്ര ശർമ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ. ഷീല ബാലകൃഷ്ണൻ, ഡോ. അനുസ്മിത ആൻഡ്രൂസ്, ഡോ. ബി. പ്രസന്നകുമാരി, ഡോ.ബി.എസ്. കല, ഡോ. ലളിതാംബിക കരുണാകരൻ, ഡോ. സംഗീത മേനോൻ എന്നിവർ പാനൽ ചർച്ചകൾ നയിച്ചു.