x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ല്‍ വീ​ണ​യാ​ളെ അ​യ​ല്‍​വാ​സി​ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി


Published: June 17, 2026 12:44 AM IST | Updated: June 17, 2026 12:44 AM IST

ക​​ടു​​ത്തു​​രു​​ത്തി: വെ​​ള്ളം കോ​​രു​​ന്ന​​തി​​നി​​ടെ കാ​​ല്‍ ച​​വി​​ട്ടി​​യി​​രു​​ന്ന മ​​ര​​ത്ത​​ടി ഒ​​ടി​​ഞ്ഞു കി​​ണ​​റ്റി​​ല്‍ വീ​​ണ​​യാ​​ളെ അ​​യ​​ല്‍​വാ​​സി​​യാ​​യ യു​​വാ​​വ് സാ​​ഹ​​സി​​ക​​മാ​​യി കി​​ണ​​റ്റി​ൽ ചാ​​ടി ര​​ക്ഷ​​പ്പെ​​ടു​​ത്തി. കാ​​ഞ്ഞി​​ര​​ത്താ​​നം തെ​​ന്നാ​​ട്ടി​​ല്‍ കു​​ഞ്ഞി​​ന്‍റെ മ​​ക​​ന്‍ ജോ​​ഷി ജോ​​സ് (42) ആ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റ്റി​​ല്‍ വീ​​ണ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ​ കാ​​ഞ്ഞി​​ര​​ത്താ​​ന​​ത്താ​​ണ് സം​​ഭ​​വം. വെ​​ള്ളം കോ​​രു​​മ്പോ​​ള്‍ ച​​വി​​ട്ടി​​യി​​രു​​ന്ന മ​​ര​​ത്ത​​ടി ഒ​​ടി​​ഞ്ഞ​​തോ​​ടെ ജോ​​ഷി കി​​ണ​​റ്റി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം വീ​​ട്ടി​​ല്‍ മ​​റ്റാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കി​​ണ​​റ്റി​​ല്‍ കി​​ട​​ന്നു​​കൊ​​ണ്ടു​​ള്ള ജോ​​ഷി​​യു​​ടെ നി​​ല​​വി​​ളി കേ​​ട്ട സ​​മീ​​പ​​വാ​​സി​​യാ​​യ വീ​​ട്ട​​മ്മ അ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ര്‍​ന്നാ​​ണ് അ​​യ​​ല്‍​വാ​​സി​​യാ​​യ എ​​ലി​​വാ​​ലേ​​ല്‍ ബോ​​ണി പോ​​ള്‍ (34) ഇ​​വി​​ടേ​​ക്ക് എ​​ത്തു​​ന്ന​​ത്.

ഫ​​യ​​ര്‍​ഫോ​​ഴ്‌​​സി​​നെ വി​​ളി​​ച്ചു വി​​വ​​ര​​മ​​റി​​യി​​ച്ച ശേ​​ഷം ബോ​​ണി ക​​യ​​റി​​ല്‍ തൂ​​ങ്ങി കി​​ണ​​റ്റി​​ലേ​​ക്ക് ചാ​​ടു​​ക​​യാ​​യി​​രു​​ന്നു. കി​ണ​റി​ന്‍റെ വ​​ശ​​ങ്ങ​​ളി​​ല്‍ ക​​രി​​ങ്ക​​ല്ല് അ​ടു​ക്കി​വ​​ച്ചി​​രു​​ന്ന​​തി​​നാ​​ല്‍ അ​​പ​​ക​​ട ഭീ​​ഷി​​ണി ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഇ​​ത് അ​​വ​​ഗ​​ണി​​ച്ചാ​​യി​​രു​​ന്നു ബോ​​ണി കി​​ണ​​റ്റി​​ലേ​​ക്ക് ചാ​​ടി​​യ​​ത്.

15 കോ​​ലോ​​ളം താ​​ഴ്ച്ച​​യു​​ള്ള കി​​ണ​​റ്റി​​ല്‍ ര​​ണ്ട് ആ​​ള്‍ പൊ​​ക്ക​​ത്തി​​ല്‍ വെ​​ള്ള​​മു​​ണ്ടാ​​യി​​രു​​ന്നു. കി​​ണ​​റ്റി​​ല്‍ വീ​​ണ ജോ​​ഷി ക​​യ​​റി​​ല്‍ തൂ​​ങ്ങി കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. കി​​ണ​​റ്റി​​ലി​​റ​​ങ്ങി​​യ ശേ​​ഷം ബോ​​ണി ക​​യ​​റി​​ല്‍ ജോ​​ഷി​​യെ കെ​​ട്ടി കാ​​ലി​​ല്‍ താ​​ങ്ങി നാ​​ട്ടു​​കാ​​ര്‍ താ​​ഴേ​​ക്ക് ഇ​​റ​​ക്കി ത​​ന്ന ഗോ​​വ​​ണി​​യി​​ല്‍ ച​​വി​​ട്ടി നി​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്നു.

പി​​ന്നീ​​ട് ഫ​​യ​​ര്‍​ഫോ​​ഴ്‌​​സെ​​ത്തി വ​​ല ഉ​​പ​​യോ​​ഗി​​ച്ചു ജോ​​ഷി​​യെ ക​​ര​​യ്‌​​ക്കെ​​ത്തി​​ച്ചു. തു​​ട​​ര്‍​ന്ന് ജോ​​ഷി​​യെ മു​​ട്ടു​​ചി​​റ എ​​ച്ച്ജി​​എം ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ശ്വാ​​സം​​മു​​ട്ട​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​ത​​ക​​ളു​​ള്ള ജോ​​ഷി ക്ഷീ​​ണി​​ത​​നാ​​യ അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു. സ്വ​​ന്തം ജീ​​വ​​നു​ത​​ന്നെ അ​​പ​​ക​​ട ഭീ​​ഷി​​ണി ഉ​​ണ്ടെ​​ന്ന് അ​​റി​​ഞ്ഞി​​ട്ടും ഒ​​രു ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​ന്‍ ബോ​​ണി കാ​​ണി​​ച്ച ധീ​​ര​​ത​​യെ നാ​​ട്ടു​​കാ​​ര്‍ അ​​ഭി​​ന​​ന്ദി​​ച്ചു. കാ​​ഞ്ഞി​​ര​​ത്താ​​ന​​ത്ത് സ്ലീ​​വാ ലൈ​​റ്റ് ആ​​ന്‍​ഡ് സൗ​​ണ്ട് സ്ഥാ​​പ​​നം ന​​ട​​ത്തു​​ക​​യാ​​ണ് ബോ​​ണി. മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നു ജോ​​ര്‍​ജ് ബോ​​ണി​​യു​​ടെ ധീ​​ര​​ത​​യെ അ​​ഭി​​ന​​ന്ദി​​ച്ചു.

Tags : Neighbor Nattuvishesham District News

Recent News

Corehub Up