x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഴ്‌​വ​സ്തു​ക്ക​ൾ​ക്ക് പു​തു​ജീ​വ​ൻ : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യ്ക്ക് വ​ർ​ണ​ച്ചി​റക് സമ്മാനിച്ച് സ​ന്തോഷ്

ആ​ർ.സി. ​ദീ​പു
Published: June 11, 2026 07:15 AM IST | Updated: June 11, 2026 07:15 AM IST

പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ പ​രി​സ​ര​ത്ത് സ​ന്തോ​ഷ് കലാരൂപങ്ങൾ നിർമിക്കുന്നു.

നെ​ടു​മ​ങ്ങാ​ട്: ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്നു ക​രു​തി വ​ലി​ച്ചെ​റി​യു​ന്ന ട​യ​റു​ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും പ​ഴ​കി​യ പാ​ത്ര​ങ്ങ​ളും സൈ​ക്കി​ളു​ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളു​മൊ​ക്കെ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ പ​രി​സ​ര​ത്ത് പു​തു​ജീ​വ​ൻ നേ​ടി സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നു. വ്യ​ത്യ​സ്ത​മാ​യ ഈ ​മാ​റ്റ​ത്തി​നു പി​ന്നി​ൽ ക​ലാ​കാ​ര​നാ​യ സ​ന്തോ​ഷ് പാ​പ്പ​നം​കോ​ടി​ന്‍റെ കൈ​ക​ളാ​ണ്.
ശു​ചി​ത്വ മി​ഷ​നും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും ചേ​ർ​ന്നു ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ മു​ൻ​വ​ശ​വും പാ​ർ​ക്കിം​ഗ് ഏ​രി​യ​യ് ക്കു സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന സ്ഥ​ല​വും വ​ർ​ണാ​ഭ​മാ​യ ക​ലാ​ലോ​ക​മാ​യി മാ​റി.

പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ, കു​പ്പി​യ​ട​പ്പു​ക​ൾ, സ്പൂ​ണു​ക​ൾ, പ​ഴ​യ സൈ​ക്കി​ളു​ക​ൾ, സ്‌​കൂ​ട്ട​ർ ട​യ​റു​ക​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ത​ക​രാ​റി​ലാ​യ പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി പ​ല​രും മാ​ലി​ന്യ​മെ​ന്നു ക​രു​തു​ന്ന വ​സ്തു​ക്ക​ളാ​ണ് ഇ​വി​ടെ ക​ലാ​സൃ​ഷ്ടി​ക​ളാ​യി പു​ന​ർ​ജ​നി​ച്ച​ത്.
പ​ഴ​യ ട​യ​റു​ക​ളി​ലും ത​ടി​ക​ളി​ലും തീ​ർ​ത്ത ഇ​രി​പ്പി​ട​ങ്ങ​ൾ, വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന അ​ല​ങ്കാ​ര​ങ്ങ​ൾ, പൂ​ക്ക​ളും പ​ക്ഷി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ആ​ർ​ട്ട് വ​ർ​ക്കു​ക​ൾ, കൂ​ടാ​തെ ക്യാ​നു​ക​ളും ക​മ്പ്യൂ​ട്ട​ർ മ​ദ​ർ​ബോ​ർ​ഡു​ക​ളും ഹാ​ർ​ഡ് ഡി​സ്കു​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച റോ​ബോ​ട്ടു​ക​ളും സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന കാ​ഴ്ച​ക​ളാ​ണ്. ര​ണ്ടാ​ഴ്ച​യോ​ളം നീ​ണ്ട അ​ധ്വാ​ന​ത്തി​നൊ​ടു​വി​ലാ​ണ് സ​ന്തോ​ഷ് ഈ ​ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

-മാ​ലി​ന്യം ഒ​രു മാ​ലി​ന്യ​മ​ല്ല- എ​ന്ന സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ഴ്‌​വ​സ്തു​ക്ക​ൾ പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന കാ​ല​ത്ത് അ​വ​യെ ക​ലാ​രൂ​പ​ങ്ങ​ളാ​ക്കി മാ​റ്റി ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

മു​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്ത് ക​ലാ​സം​വി​ധാ​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ സ​ന്തോ​ഷി​ന് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്ന​ത് ഭാ​ര്യ സി​ന്ധു​വാ​ണ്. മ​ക്ക​ളാ​യ സ്നേ​ഹ ടെ​ക്നോ​പാ​ർ​ക്കി​ൽ സോ​ഫ്റ്റു​വേ​ർ എ​ൻ​ജി​നീ​യ​റാ​യും സാ​ന്ദ്ര ബി​ഗ് ടി​വി​യി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യും ജോ​ലി ചെ​യ്യു​ന്നു.

പാ​ഴ്‌​വ​സ്തു​ക്ക​ൾ വ​ലി​ച്ചെ​റി​യാ​തെ അ​വ​യ്ക്ക് പു​തി​യ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും ക​ലാ​കാ​ര​ൻ സ​ന്തോ​ഷും ചേ​ർ​ന്ന് സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ളെ മ​നോ​ഹ​ര​മാ​യ ക​ലാ​സൃ​ഷ്ടി​ക​ളാ​ക്കി മാ​റ്റി​യ ഈ ​സം​രം​ഭം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും സൃ​ഷ്ടി​പ​ര​ത​യു​ടെ​യും മി​ക​ച്ച മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up