നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രി വയോജന സൗഹൃദമാക്കണമെന്ന് സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് മാത്യു കാരാംവേലി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അരുണ്‍കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം.സി. അബു, പി.എസ്. രഘുറാം, യു. കുഞ്ഞീതു, കുറ്റീരി അസീസ്, കെ. കുഞ്ഞുമുഹമ്മദ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ലോക വയോജന ദിനമായ ഒക്ടോബർ ഒന്ന് മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും സമുചിതമായി ആഘോഷിക്കാനും തീരുമാനിച്ചു.