പ്രതീകാത്മക ചിത്രം
കോഴിക്കോട്: യുഎഇയിലെ സ്വർണവ്യാപാര രംഗത്ത് തിളക്കമാർന്ന അധ്യായം രചിച്ച നിഷ്ക മൊമെന്റ്സ് ജ്വല്ലറി, ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ആഭരണ പർച്ചേസുകൾക്കും വിവാഹാഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കുമായി വിവിധ ആനുകൂല്യങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ഗോൾഡൻ എസ്കേപ്പ് ഓഫറിന്റെ ഭാഗമായി നിഷ്കയിൽ നിന്ന് സ്വർണാഭരണങ്ങളോ ഡയമണ്ട് ആഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപ മൂല്യമുള്ള മോരിക്കാപ്പ് റിസോർട്ടിലെ കോംപ്ലിമെന്ററി സ്റ്റേ ലഭിക്കാനുള്ള അവസരമുണ്ട്. ഇന്ത്യയിലെ വിപണിയിലെത്തിയതിനു പിന്നാലെ ഉപഭോക്താക്കൾക്കായി നിഷ്ക അവതരിപ്പിക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമായാണ് ഈ ഓഫർ.വിവാഹാഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്ന ഉപഭോക്താക്കൾക്കായി 'സേവ് ദി റേറ്റ്’ എന്ന പ്രത്യേക പ്രീ-ബുക്കിംഗ് പദ്ധതിയും നിഷ്ക അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിഷ്കയിൽ വിവാഹാഭരണങ്ങൾ ആറ് മാസം മുൻപേ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയുണ്ടാവില്ല.
കൂടാതെ, വിവാഹാഭരണങ്ങൾ പ്രീ-ബുക്ക് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഭാഗ്യശാലികളായ ദമ്പതികൾക്ക് ഇന്റർനാഷണൽ ഹണിമൂൺ പാക്കേജ് ലഭിക്കാനുള്ള അവസരവുമുണ്ട്. നിഷ്കയിൽ വിവാഹാഭരണങ്ങൾ പ്രീ-ബുക്ക് ചെയ്യുന്ന ദമ്പതികൾക്ക് മോരിക്കാപ്പ് റിസോർട്ടിൽ പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്താനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Tags : Jewellery NattuVishasham DistrictNews