x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ന​ട​പ​ടി​യി​ല്ല


Published: August 9, 2026 04:23 AM IST | Updated: August 9, 2026 04:23 AM IST

ഇ​ട​വെ​ട്ടി: പ​ഞ്ചാ​യ​ത്തി​ലെ ബാ​ങ്ക് ജം​ഗ്ഷ​നി​ല്‍​നി​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ​യു​ള്ള ത​ക​ര്‍​ന്ന​ടി​ഞ്ഞ ക​നാ​ല്‍ റോ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​ന്‍ ഫ​ണ്ട​നു​വ​ദി​ച്ചി​ട്ടും നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.

പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ആ​യി​രി​ക്കേ 11 മാ​സം മു​മ്പ് ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടും ത​ക​ര്‍​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ലാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കാ​രി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ്, ഇ​ട​വെ​ട്ടി ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്രം, ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത മാ​ര്‍​ഗ​മാ​യ ബാ​ങ്ക് ജം​ഗ്ഷ​ന്‍ - വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​റോ​ഡും കാ​ല്‍ന​ട​യാ​ത്ര​പോ​ലും സാ​ധ്യ​മാ​കാ​ത്ത രീ​തി​യി​ല്‍ ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്.

ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ​യു​ള്ള ക​നാ​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി ആ​റു മാ​സ​മാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം എം​വി​ഐ​പി ന​ല്‍​കി​യ എ​ന്‍​ഒ​സി​യു​ടെ കാ​ലാ​വ​ധി ര​ണ്ടു മാ​സം മു​മ്പ് അ​വ​സാ​നി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത് ന​ല്‍​കി​യ എ​ന്‍​ഒ​സി​യു​ടെ കാ​ലാ​വ​ധി​ക്ക് ഏ​താ​നും മാ​സ​ങ്ങ​ള്‍കൂ​ടി മാ​ത്ര​മേ​യു​ള്ളൂ.ഇ​തി​നി​ടെ റോ​ഡ് നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഇ​തോ​ടൊ​പ്പം ഫ​ണ്ട് അ​നു​വ​ദി​ച്ച പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ലെ കു​വേ​ക്കു​ന്ന് - ന​ട​യം റോ​ഡ് അ​ടു​ത്ത കാ​ല​ത്ത് ടൈ​ല്‍ പാ​കി മ​നോ​ഹ​ര​മാ​ക്കി​യി​ട്ടും ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന ക​നാ​ല്‍ റോ​ഡും വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Tags : nattu vishesham action taken road construction

Recent News

Corehub Up