x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫീസി​ല്‍ യു​പി​എ​സ് ഇ​ല്ല; വൈദ്യുതി പോ​യാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ട​ങ്ങും

വെബ് ഡെസ്ക്
Published: August 1, 2026 02:56 AM IST | Updated: August 1, 2026 02:56 AM IST

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര പ്രി​ന്‍​സി​പ്പ​ല്‍ സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫീ​സി​ല്‍ യു​പി​എ​സ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത് മൂ​ലം ര​ജി​സ്‌​ട്രേ​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍ മു​ട​ങ്ങു​ന്നു.
മ​ഴ​ക്കാ​ല​വും തു​ട​ര്‍​ച്ച​യാ​യ വൈദ്യുതി മുടക്കവും കൂ​ടി​യ​തോ​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സേ​വ​ന​ത്തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ ദി​വ​സ​ങ്ങ​ളോ​ളം ക​യ​റി ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യി​ലാ​ണ്.

കൊ​ട്ടാ​ര​ക്ക​ര, നെ​ടു​വ​ത്തൂ​ര്‍, മൈ​ലം, പു​ത്തൂ​ര്‍, പ​വി​ത്രേ​ശ്വ​രം തു​ട​ങ്ങി അ​ഞ്ചു വി​ല്ലേ​ജു​ക​ളി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍ കൊ​ട്ടാ​ര​ക്ക​ര പ്രി​ന്‍​സി​പ്പ​ല്‍ സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫീസി​ന് കീ​ഴി​ലാ​ണ്. കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​നു സ​മീ​പം പു​തു​താ​യി നി​ര്‍​മി​ച്ചു ഫെ​ബ്രു​വ​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു ആ​റു മാ​സം ആ​കാ​റാ​യി​ട്ടും സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫീസി​ല്‍ യു​പി​എ​സ് സ്ഥാ​പി​ച്ചിട്ടില്ല.
ഇ​തോ​ടെ വ​ര്‍​ക്ക് പെ​ന്‍​ഡിം​ഗാ​യി ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ഭാ​രം കൂ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. മു​ന്‍​പ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ നി​ല​നി​ന്നി​രു​ന്ന സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫി​സ് അ​സൗ​ക​ര്യ​ങ്ങ​ള്‍ കാ​ര​ണം 1.80 കോ​ടി ഫ​ണ്ട് വ​ക​യി​രു​ത്തി 4500 ച​തു​ര​ശ്ര അ​ടി​യി​ല്‍ ര​ണ്ടു നി​ല​യി​ലാ​യി​ട്ടാ​ണ് പു​തി​യ ഓ​ഫീസ് നി​ര്‍​മി​ച്ച​ത്.

പു​തി​യ സം​വി​ധാ​ന​ത്തി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യാ​ണ് യു​പി​എ​സ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത് മൂ​ലം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ഇ​ത് മൂ​ലം ഉ​പ​ഭോ​ക്താ​ക​ളു​ടെ നീ​ര​സ​ത്തി​നു ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ത്ര​മാ​യി മാ​റു​ന്നു. അ​ടി​യ​ന്തര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ര​ജി​സ്‌​ട്രേ​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് ഓ​ഫീസി​ന് ആ​വ​ശ്യ​മാ​യ യു​പി​എ​സ് സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ ബ​ന്ധ​പ്പെട്ട​വ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യു ം ജീ​വ​ന​ക്കാ​രു​ടെ​യും ആ​വ​ശ്യം.

 

Tags : Nattuvishesham Districtnews Sub-Registrar

Recent News

Corehub Up