x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​ന്‍​എ​​സ്എ​​സ് പു​​ര​​സ്‌​​കാ​​രം എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് സ​​മ്മാ​​നി​​ച്ചു


Published: February 27, 2026 04:29 AM IST | Updated: February 27, 2026 04:29 AM IST

കോ​​ട്ട​​യം: മി​​ക​​ച്ച സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്കു​​ള്ള സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ 2023-24 വ​​ര്‍​ഷ​​ത്തെ നാ​​ഷ​​ണ​​ല്‍ സ​​ര്‍​വീ​​സ് സ്‌​​കീം പു​​ര​​സ്‌​​കാ​​രം എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ ഏ​​റ്റു​​വാ​​ങ്ങി. തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ഴു​​ത​​ക്കാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് വി​​മെ​​ന്‍​സ് കോ​​ള​​ജി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി ഡോ.​​ആ​​ര്‍. ബി​​ന്ദു പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു.

എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റ് പ്രോ​​ഗ്രാം കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഡോ. ​​ഇ.​​എ​​ന്‍. ശി​​വ​​ദാ​​സ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജി​​ലെ സി​​മി​​മോ​​ള്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ മി​​ക​​ച്ച പ്രോ​​ഗ്രാം കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​റി​​നു​​ള്ള അ​​വാ​​ര്‍​ഡും അ​​ങ്ക​​മാ​​ലി മോ​​ര്‍​ണിം​​ഗ് സ്റ്റാ​​ര്‍ ഹോം ​​സ​​യ​​ന്‍​സ് കോ​​ള​​ജി​​ലെ കാ​​ത​​റി​​ന്‍ പോ​​ള്‍ മി​​ക​​ച്ച വോ​​ള​​ന്‍റി​​യ​​ര്‍​ക്കു​​ള്ള അ​​വാ​​ര്‍​ഡും ക​​ര​​സ്ഥ​​മാ​​ക്കി.

183 കോ​​ള​​ജു​​ക​​ളി​​ലാ​​യി 282 എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റു​​ക​​ളും 28,200 വോ​​ള​​ന്‍റി​​യ​​ര്‍​മാ​​രും എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് കീ​​ഴി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു. സ്‌​​നേ​​ഹ​​വീ​​ട് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 329 ഭ​​വ​​ന​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. 346 കു​​ടി​​വെ​​ള്ള സ്രോ​​ത​​സു​​ക​​ളും അ​​ന്‍​പ​​ത്തി മൂ​​ന്നോ​​ളം ജൈ​​വ വൈ​​വി​​ധ്യ പാ​​ര്‍​ക്കു​​ക​​ളും സം​​ര​​ക്ഷി​​ച്ചു​​വ​​രു​​ന്നു.

Tags : nattu vishesham NSS Award MG University

Recent News

Corehub Up