മണിമല: അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന്റെ ഭാഗമായി മണിമല ഇന്‍ഫന്റ് ജീസസ് ആശുപത്രിയുടെ നേതൃത്വത്തില്‍ മണിമല പഞ്ചായത്ത് ഓഫീസില്‍ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു.
പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ആശുപത്രിയില്‍ സംഘടിപ്പിച്ച നഴ്സസ് വാരാചരണ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി നടത്തിയത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ വിവിധ പൊതുജനാരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ ആശുപത്രി അധികൃതർ മാസത്തില്‍ ഒരിക്കല്‍ ഫസ്റ്റ് എയ്ഡ് ബോക്സിലെ സാധനങ്ങൾ പുതുക്കി നിറയ്ക്കുമെന്ന് അറിയിച്ചു.
മണിമല പഞ്ചായത്ത് പ്രസിഡന്റ് ലിത ഷാജി, വൈസ് പ്രസിഡന്റ് ജയദാസ്, ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ അഡ്മിനിസ്ട്രേഷൻ ഫാ. ജോസ് പുത്തൻചിറ, സിഇഒ ഡോ. ജിജി ജേക്കബ്, നഴ്സിംഗ് സൂപ്രണ്ട് ജെ. ഫിലോമിന എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
Tags : nattu vishesham First Aid Box Established