നാകപ്പുഴ പള്ളിയില്‍ ഇന്ന്
നാകപ്പുഴ: തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 8.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോസഫ് വെള്ളിയാന്തടം.
10ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. മാര്ട്ടിന്. 11.30നു ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന. 12.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. പോള്‍ വിലങ്ങുപാറയില്‍. രണ്ടിന് വിശുദ്ധകുര്‍ബാന, നൊവേന-ഫാ. മാത്യു പുത്തന്‍കുളം. 3.30നു ജപമാല, ലദീഞ്ഞ്, നൊവേന. 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജിന്‍സ് പുളിക്കല്‍. ആറിന് മരിയന്‍ കണ്വന്ഷന്-ഫാ. ജോഷി മലേക്കുടി. 7.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. മൈക്കിള്‍ മ്ലാക്കുഴിയില്.
എട്ടുനോമ്പ് പെരുന്നാളും സുവിശേഷ മഹായോഗവും
അടിമാലി: കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിവിധ ആത്മീയ പരിപാടികളും സുവിശേഷ മഹായോഗവും എട്ടുവരെ നടക്കും.
ഇന്ന് വിശുദ്ധ കുർബാനയും പ്രസംഗവും - ഫാ. എൽദോസ് സ്കറിയ കുമ്മംകോട്ടിൽ. നാളെ ഫാ. സിബി വർഗീസ് വാലയിൽ, നാലിന് ഫാ. ലിന്റോ ലാസർ കുടിയിരിക്കൽ എന്നിവർ വിശുദ്ധ കുർബാനയ്ക്കും പ്രസംഗത്തിനും നേതൃത്വം നൽകും.
അഞ്ചിന് ഫാ. സാജൻ കൊട്ടാരത്തിൽ നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയും പ്രസംഗവും നടക്കും. വൈകുന്നേരം സുവിശേഷ പ്രസംഗവും ഫാ. മാത്യൂസ് കാട്ടിപ്പറമ്പിൽ നേതൃത്വം നൽകുന്ന ശുശ്രൂഷകളും ഉണ്ടായിരിക്കും. ആറിന് ഫാ. ബേസിൽ മാത്യു പുത്തുശേരി വിശുദ്ധ കുർബാനയ്ക്കും പ്രസംഗത്തിനും നേതൃത്വം നൽകും. വൈകുന്നേരം സുവിശേഷ പ്രസംഗം - ജോണി തോളേലിൽ.
ഏഴിന് ഫാ.ഡോ. പൗലോസ് മാത്യു തെക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം സുവിശേഷ പ്രസംഗം - റവ. ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴ. എട്ടിന് രാവിലെ 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന - റവ. ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴ, ഫാ. ബിനോയി വർക്കി ചാത്തനാട്ട്, ഫാ.ഡോ. പി.വി. റെജി പാലക്കാടൻ, 11ന് പ്രദക്ഷിണവും തുടർന്ന് നേർച്ചസദ്യയും നടക്കുമെന്ന് വികാരി ഫാ. ബേസിൽ മാത്യു പുതുശേരി അറിയിച്ചു.
Tags : Nattuvishesham Districtnews Deepikanews Ettu Nombu