x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​താ​മൗ​ണ്ടി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണം ഒ​ന്നു മു​ത​ല്‍

വെബ് ഡെസ്ക്
Published: August 30, 2026 04:15 AM IST | Updated: August 30, 2026 04:15 AM IST

പ്രതീകാത്മക ചിത്രം

പു​ല്‍​പ്പ​ള്ളി: സീ​താ​മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണ​വും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ എ​ട്ടു വ​രെ ന​ട​ത്തും.

ഒ​ന്നി​നു വൈ​കു​ന്നേ​രം 4.45ന് ​വി​കാ​രി ഫാ. ​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, നൊ​വേ​ന.ര​ണ്ട് മു​ത​ല്‍ അ​ഞ്ചു വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, പാ​ട്ടു​കു​ര്‍​ബാ​ന, നൊ​വേ​ന. ആ​റി​ന് രാ​വി​ലെ 6.15ന് ​ജ​പ​മാ​ല, പാ​ട്ടു​കു​ര്‍​ബാ​ന, നൊ​വേ​ന. ഒ​മ്പ​തി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന, വേ​ദ​പാ​ഠം. ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, പാ​ട്ടു​കു​ര്‍​ബാ​ന, നൊ​വേ​ന.

മാ​തൃ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല, തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന, സ​ന്ദേ​ശം, നേ​ര്‍​ച്ച​കാ​ഴ്ച സ​മ​ര്‍​പ്പ​ണം, പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം.

Tags : Nattuvishesham DistrictNews DeepikaNews Ettu Nombu

Recent News

Corehub Up