x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​നം ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 30, 2026 12:38 AM IST | Updated: August 30, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

മാ​ന്നാ​നം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള എ​ട്ടു​നോ​മ്പാ​ച​ര​ണം സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കും.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​നും 11നും ​വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യും എ​ട്ടു​നോ​മ്പ് പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ നാ​മ​ക​ര​ണ ദി​വ​സ​മാ​യ അ​ഞ്ചി​ന് രാ​വി​ലെ ആ​റി​നും 7.30നും ​ഒ​മ്പ​തി​നും 11നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ നൊ​വേ​ന​യും എ​ട്ടു​നോ​ന്പ് പ്രാ​ർ​ഥ​ന​യും ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല​യും 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഒ​രു മ​ണി വ​രെ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ബ്ര​ദ​ർ മാ​ർ​ട്ടി​ൻ പെ​രു​മാ​ലി​ൽ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പ​റ​മ്പി​ൽ സി​എം​ഐ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Fast

Recent News

Corehub Up