x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി​യി​ൽ 3 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷസ്വ​ദേ​ശി പി​ടി​യി​ൽ


Published: June 6, 2026 04:58 AM IST | Updated: June 6, 2026 04:58 AM IST

അ​ങ്ക​മാ​ലി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യെ അ​ങ്ക​മാ​ലി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഒ​ഡീ​ഷ​യി​ലെ കാ​ണ്ഡ​മാ​ൽ ബ​ലി​ഗു​ഡ താ​ലൂ​ക്കി​ൽ മീ​ഡി​യ​കി​യ വി​ല്ലേ​ജ് ബ്ലി​പാ​ഡ ഊ​പ​ർ സാ​ഹി സ്വ​ദേ​ശി​യാ​യ ജി​ത​ൻ നാ​യ​ക് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് മൂ​ന്ന് കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കാ​യി മൂ​ക്ക​ന്നൂ​ർ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up