x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍ : 2.1 ഗ്രാം ​​എം​​ഡി​​എം​​എ​​യു​​മാ​​യി യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍


Published: June 6, 2026 06:30 AM IST | Updated: June 6, 2026 06:30 AM IST

മാ​​ഹി​​ന്‍ സ​​ല്‍​മാ​​ൻ

ച​​ങ്ങ​​നാ​​ശേ​​രി: ‘ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍റെ’‍ ഭാഗമായി ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ 2.1 ഗ്രാം ​​എം​​ഡി​​എം​​എ​​യു​​മാ​​യി യു​​വാ​​വ് അ​​റ​​സ്റ്റി​ൽ. തൃ​​ക്കൊ​​ടി​​ത്താ​​നം പൊ​​ട്ട​​ശേ​​രി പു​​തു​​പ്പ​​റ​​മ്പി​​ല്‍ മാ​​ഹി​​ന്‍ സ​​ല്‍​മാ​​ന്‍ മു​​ഹ​​മ്മ​​ദി(31)​​നെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി സ്റ്റേ​​ഷ​​നി​​ലെ തൂ​​ഫാ​​ന്‍ സ്‌​​ക്വാ​​ഡ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ച​​ങ്ങ​​നാ​​ശേ​​രി വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന​​ടു​​ത്തു​​ള്ള പെ​​ട്രോ​​ള്‍ പ​​മ്പി​​നു സ​​മീ​​പ​​ത്തു​​നി​​ന്നു​​മാ​​ണ് കാ​​റി​​ല്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന മാ​​ഹി​​ന്‍ സ​​ല്‍​മാ​​ന്‍ മു​​ഹ​​മ്മ​​ദി​​നെ പി​​ടി​​കൂ​​ടി​​യ​​ത്.

കാ​​റി​​ല്‍ 19 പൊ​​തി​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന രാ​​സ​​ല​​ഹ​​രി​​യാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. കോ​​ട്ട​​യം ജി​​ല്ലാ​​ പോ​​ലീ​​സ് മേ​​ധാ​​വി ഷാ​​ഹു​​ല്‍ ഹ​​മീ​​ദി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​വി​​വ​​ര​​ത്തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി എ​​സ് ആ​​ഷാ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​സ്എ​​ച്ച്ഒ ശ്രീ​​ജി​​ത്, എ​​സ്‌​​ഐ​​മാ​​രാ​​യ സ​​ജി​​ത്, അ​​രു​​ണ്‍​ദേ​​വ്, ഫാ​​ത്തി​​മ, സി​​പി​​ഒ​​മാ​​രാ​​യ തോ​​മ​​സ് സ്റ്റാ​​ന്‍​ലി, നി​​യാ​​സ്, ശ​​ര​​ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് യു​​വാ​​വി​​നെ പി​​ടി​​കൂ​​ടി​​യ​​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up