കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷത്തിൽ ജീവനക്കാർക്ക് ഓണസദ്യ വിളമ്പുന്ന ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, ജോയിന്റ് ഡയ
കാഞ്ഞിരപ്പള്ളി: ത്രീഡി പൂക്കളം മുതൽ ഓണം സ്പെഷൽ ഡിജെ വരെ ഒരുക്കി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയുടെ ന്യൂജെൻ ഓണം "ആർപ്പോ' ആഘോഷിച്ചു. ആശുപത്രി പ്രവേശനകവാടത്തിൽ എട്ടു മണിക്കൂറെടുത്ത് ഒരുക്കിയ വമ്പൻ ത്രീഡി പൂക്കളം ആശുപത്രിയിൽ എത്തിയവരിൽ ആകാംക്ഷ ജനിപ്പിച്ചു.മേരിക്വീൻസ് കാമ്പസിൽ വിളയിച്ച പച്ചക്കറി വിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് മേരിക്വീൻസിലെ ഫുഡ് ആൻഡ് ബീവറേജസ് വിഭാഗമായ സിംഫണിയിൽ മുപ്പത്തിരണ്ടോളം വിഭവങ്ങളൊരുക്കി ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ഉൾപ്പെടെ ആയിരത്തിലധികം പേർക്ക് സദ്യയും വിളമ്പി.
ഓണാഘോഷയാത്ര, വടംവലി അടക്കമുള്ള കലാ-കായിക വിനോദങ്ങൾ, ചെണ്ടമേളം തുടങ്ങിയവയും മേരിക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾ അവതരിപ്പിച്ച മെഗാ തിരുവാതിരയും ഡിജെയുമെല്ലാം മേരിക്വീൻസിന്റെ ഓണാഘോഷത്തെ വേറിട്ടതാക്കി. ആഘോഷങ്ങൾക്ക് ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. സിറിൾ തളിയൻ സിഎംഐ, ഫാ. ടിസൺ കോച്ചേരിൽ സിഎംഐ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews