x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണത്തിരക്കിലമർന്ന് നാട്

വെബ് ഡെസ്ക്
Published: August 22, 2026 11:06 PM IST | Updated: August 22, 2026 11:06 PM IST

ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണ​സ​മൃ​ദ്ധി ക​ര്‍​ഷ​ക​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷം

പാ​ലാ: പാ​ലാ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ര്‍​ട്ട് ഹാ​ളി​ല്‍ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്തി. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ഷി ജേ​ക്ക​ബ് ത​ക​ടി​പ്പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പാ​ലാ സ​ബ് ജ​ഡ്ജ് ഇ​ന്ദു പി. ​രാ​ജ് ഓ​ണാ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍​സി​ഫ് കെ.​എം. ദേ​വി​ക, മ​ജി​സ്‌​ട്രേ​റ്റ് എ​സ്.​എ​സ്. ഷെ​ര്‍​മി​ന്‍, അ​ഡ്വ. ആ​ന്‍റ​ണി ഞാ​വ​ള്ളി, അ​ഡ്വ. ഇ​മ്മാ​നു​വ​ല്‍ സി​റി​യ​ക്, അ​ഡ്വ. സാം ​സ​ണ്ണി, അ​ഡ്വ. റോ​ഷ​ന്‍ റോ​യി, അ​ഡ്വ. റോ​ണി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ട​നാ​ട്: കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 25ന് ​ഉ​ത്രാ​ടം നാ​ളി​ല്‍ ക​ട​നാ​ട് ടൗ​ണി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ത്തും. വ​ടം​വ​ലി, ക​സേ​ര​ക​ളി, നാ​ട​ന്‍ പ​ന്തു​ക​ളി, ഉ​ന്ന​മ​ത്സ​രം എ​ന്നി​വ ന​ട​ത്തും. തി​രു​വാ​തി​ര, മാ​വേ​ലി ഘോ​ഷ​യാ​ത്ര, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ന​ട​ക്കും. ഫോ​ണ്‍: 9745346346.

മാ​റി​യി​ടം: എ​ല്‍​ബി​എം ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും റി​ക്രി​യേ​ഷ​ന്‍ ക്ല​ബ്ബി​ന്‍റെ​യും ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ 25ന് ​രാ​വി​ലെ മാ​ര​ത്ത​ണോ​ടു​കൂ​ടി ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഉ​ച്ച​ക​ഴി​ഞ്ഞ് ഫാ​ന്‍​സി​ഡ്ര​സ്, പു​രു​ഷ​ന്മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും സൗ​ഹൃ​ദ വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്തും. 5.30ന് ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ക​ണ്‍​വീ​ന​ര്‍ റെ​ജി കൊ​ച്ച​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്റ് അ​ല​ക്‌​സ് പ​ടി​ക്ക​മ്യാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​ന സി​റി​യ​ക്, പാ​ലാ സി​ഐ എം.​ഡി. അ​ഭി​ലാ​ഷ്, മാ​റി​യി​ടം പ​ള്ളി വി​കാ​രി ഫാ. ​സ്റ്റാ​ബി​ന്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ മെം​ബ​ര്‍ ഏ​ബ്ര​ഹാം ജോ​സ​ഫ്, ജോ​ണി കു​രു​വി​ള. സി. ​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, തോ​മ​സ് ആ​ല്‍​ബ​ര്‍​ട്ട്, സി.​പി. ജ​യ​ന്‍, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ വ​ടാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷം ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ബി​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ​ത്തി​ന്‍റെ ത​നി​മ​യും പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഒ​രു​മി​ച്ചി​രു​ന്ന് ഓ​ണ​സ​ദ്യ ആ​സ്വ​ദി​ച്ച​ത് സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി.

കു​ന്നോ​ന്നി: യു​വ​ധാ​ര ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "ഓ​ണ​പ്പെ​രു​മ 2026' ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. നാ​ളെ രാ​ത്രി ഏ​ഴി​ന് വോ​ളി​ബോ​ള്‍ മ​ത്സ​രം.
26നു ​രാ​വി​ലെ മു​ത​ല്‍ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, നാ​ര​ങ്ങ സ്പൂ​ണ്‍ ഓ​ട്ടം, സു​ന്ദ​രി​ക്ക് പൊ​ട്ടു​കു​ത്ത​ല്‍, ഒ​റ്റ​ക്കാ​ലി​ല്‍ ഗ്ലാ​സ് ബാ​ല​ന്‍​സിം​ഗ്, കു​പ്പി​യി​ല്‍ വെ​ള്ളം നി​റ​യ്ക്ക​ല്‍, ഗ്ലാ​സ് പാ​സിം​ഗ്, പു​രു​ഷ​ന്മാ​രു​ടെ സാ​രി ഉ​ടു​ക്ക​ല്‍, പാ​വ​യ്ക്ക തീ​റ്റ, ക​ലം ത​ല്ലി​പ്പൊ​ട്ടി​ക്ക​ല്‍, തി​രി ക​ത്തി​ച്ച് ഓ​ട്ടം, കു​പ്പി​യി​ല്‍ വ​ള​യി​ട​ല്‍, തൂ​ക്കം​നോ​ക്ക​ല്‍ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​ര​വും മൂ​ന്നി​ന് വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ക്കും. രാ​ത്രി ആ​റി​ന് സ​മ്മാ​ന​ദാ​ന​വും തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

മ​ര​ങ്ങാ​ട്ടു​പി​ള്ളി: സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് മേ​ല്‍​വെ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ളാ​യ 62 പേ​ര്‍​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ പു​ളി​ക്കി​യി​ല്‍, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ര്‍ മ​റ്റ​ത്തി​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ മേ​രി ഹെ​ല​ന്‍, ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​ജി​ന്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. ബാ​ങ്ക് ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളും ബാ​ങ്ക് ജീ​വ​ന​ക്കാ​രും പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

അ​ഗ്രി​മ ഓ​ണ​വി​പ​ണി

പാ​ലാ: ഓ​ണ​ത്തി​ന് ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്താ​ന്‍ അ​ഗ്രി​മ ഒ​രു​ങ്ങി. പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, ഏ​ത്ത​യ്ക്കാ ചി​പ്‌​സ്, ശ​ര്‍​ക്ക​ര വ​ര​ട്ടി തു​ട​ങ്ങി പാ​ല​നേ​വ ഓ​ണ​പ്പാ​യ​സം വ​രെ ഓ​ണ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. സാ​മ്പാ​ര്‍, അ​വി​യ​ല്‍ തു​ട​ങ്ങി ക​റി​ക​ട്ടിം​ഗു​ക​ളും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കും.

ഓ​ണ​വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് അ​ഗ്രി​മ ക​ര്‍​ഷ​ക ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ര്‍​വ​ഹി​ക്കും. പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, അ​ഗ്രി​മ മാ​നേ​ജ​ര്‍ ടോ​ണി ക​ണി​പ​റ​മ്പി​ല്‍, ജോ​യി വ​ട്ട​ക്കു​ന്നേ​ല്‍,ആ​ലീ​സ് ജോ​ര്‍​ജ്, ജ​യ്‌​സി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

ക​ർ​ഷ​ക​ച​ന്ത

ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണ സ​മൃ​ദ്ധി ക​ര്‍​ഷ​ക​ച​ന്ത​യ്ക്കു തു​ട​ക്ക​മാ​യി. ഈ​രാ​റ്റു​പേ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന ക​ർ​ഷ​ക​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​പി. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഫാ​ത്തി​മ അ​ന്‍​സ​ര്‍ പ്ര​സം​ഗി​ച്ചു. 25 വ​രെ​യാ​ണ് ക​ർ​ഷ​ക​ച​ന്ത പ്ര​വ​ര്‍​ത്തി​ക്കു​ക.

പാ​ലാ: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ച്ച​ന്ത ന​ട​ത്തും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ന​ഗ​ര​സ​ഭാ ചെ​യ്‌​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ടോ​ണി തൈ​പ്പ​റ​മ്പി​ല്‍, ര​ജി​ത പ്ര​കാ​ശ്, സ​തി ശ​ശി​കു​മാ​ര്‍, ലീ​ലാ​മ​ണി ഗി​രീ​ഷ്, സു​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ന​ഗ​ര​സ​ഭ​യു​ടെ എ​തി​ര്‍​വ​ശ​ത്തു​ള്ള വെ​യ്‌​റ്റിം​ഗ് ഷെ​ഡി​ന്‍റെ സ​മീ​പ​ത്താ​ണ് ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up