x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

75 കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കി​റ്റു​ക​ള്‍ ന​ല്‍​കി

വെബ് ഡെസ്ക്
Published: August 22, 2026 11:29 PM IST | Updated: August 22, 2026 11:29 PM IST

മ​ഞ്ചേ​രി ജി​ബി​എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി.

മ​ഞ്ചേ​രി: ആ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ വേ​റി​ട്ട മാ​തൃ​ക തീ​ര്‍​ത്ത് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍. സ്‌​കൂ​ളി​ലെ നി​ര്‍​ധ​ന​രാ​യ 75 കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. "ഓ​ണ​ത്തി​മി​ര്‍​പ്പ് -ത​ക​ജം' എ​ന്ന പേ​രി​ല്‍ ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ജി​ല്ലാ​ത​ല എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് നേ​ടി​യ സ്‌​കൂ​ളി​ന്‍റെ തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ട​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യെ​യും അ​ധ്യാ​പ​ക​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​നു​മോ​ദി​ച്ചു. ഡി​ജി​റ്റ​ല്‍ ഓ​ണം ആ​ശം​സാ കാ​ര്‍​ഡ് നി​ര്‍​മാ​ണ മ​ത്സ​രം, വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ക്കി​യ ഭീ​മ​ന്‍ പൂ​ക്ക​ളം, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, തി​രു​വാ​തി​ര​ക്ക​ളി, വി​വി​ധ ഓ​ണ​ക്ക​ളി​ക​ള്‍, വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി.

മു​ന്‍ എം​എ​ല്‍​എ യു.​എ. ല​ത്തീ​ഫ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ്, മു​ന്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​പി.​എ. ആ​ശി​ഖ്, മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം. ​സു​ബൈ​ദ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ള്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍, മു​ന്‍​കാ​ല അ​ധ്യാ​പ​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News Onam gifts 75 children

Recent News

Corehub Up