പ്രതീകാത്മക ചിത്രം
തിരുവല്ല: താലൂക്ക് ആശുപത്രിയില്‍ പുതിയ ലക്ഷ്യ ലേബര്‍ റൂം ആൻഡ് ഓപ്പറേഷന് തിയേറ്റർ, വയോജന വാര്‍ഡ്, പോളിഡെന്റല്‍ ക്ലിനിക്ക്, ഓക്സിജന്‍ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 10 ന് മന്ത്രി കെ. മുരളീധരന് നിര്‍വഹിക്കും. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്. ലേഖ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ അനു എസ്. നായര്‍, തിരുവല്ല സബ്കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂർ, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.വി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Tags : Nattuvishesham District News Various projects Thiruvalla Taluk Hospital