x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​​ന്ന​​മ​​ട​​യി​​ൽ അ​​ദ്ഭു​​തം സൃ​​ഷ്ടി​​ച്ച് അ​​രോ​​മ ബോ​​ട്ട് ക്ല​​ബും അ​​രോ​​മ ചു​​ണ്ട​​നും

വെബ് ഡെസ്ക്
Published: August 23, 2026 12:54 AM IST | Updated: August 23, 2026 12:54 AM IST

കൊ​​ല്ലം അ​​രോ​​മ ബോ​​ട്ട്ക്ല​​ബ് ട്രോ​​ഫി​​യു​​മാ​​യി.

ആ​​ല​​പ്പു​​ഴ: പു​​ന്ന​​മ​​ട​​യി​​ൽ അ​​ദ്ഭു​​തം സൃ​​ഷ്ടി​​ച്ചാ​​ണ് അ​​രോ​​മ ചു​​ണ്ട​​ൻ ജ​​ല​​രാ​​ജാ​​വാ​​യ​​ത്. വ​​ള്ളം​​ക​​ളി ന​​ട​​ക്കു​​ന്ന പു​​ന്ന​​മ​​ട​​ക്കാ​​യ​​ലി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളി​​ലും മേ​​ൽ​​പ്പാ​​ടം, വീ​​യ​​പു​​രം, ന​​ടു​​ഭാ​​ഗം എ​​ന്നീ വ​​ള്ള​​ങ്ങ​​ളു​​ടെ ഫാ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജി​​ല്ല​​യി​​ലെ ജ​​ലോ​​ത്സ​​വ പ്രേ​​മി​​ക​​ളെ​​ല്ലാം വി​​ജ​​യം ഉ​​റ​​പ്പി​​ച്ച് ആ​​ർ​​പ്പു​​വി​​ളി​​ക​​ളു​​മാ​​യി നി​​ൽ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി അ​​രോ​​മ ചു​​ണ്ട​​ൻ ഒ​​ന്നാ​​മ​​താ​​യി ഫി​​നി​​ഷ് ചെ​​യ്യു​​ന്ന​​ത്. അ​​രോ​​മ​​യു​​ടെ ഈ ​വി​​ജ​​യം ജ​​ലോ​​ത്സ​​വം പ്രേ​​മി​​ക​​ളെ ഒ​​ന്ന​​ട​​ങ്കം ഞെ​​ട്ടി​​ച്ചു.

ആ​​ദ്യ​​പാ​​ദ മ​​ത്സ​​ര​​ത്തി​​ൽ മ​​റ്റ് വ​​ള്ള​​ങ്ങ​​ളേ​​ക്കാ​​ൾ സെ​​ക്ക​​ൻ​ഡു​​ക​​ളു​​ടെ പു​​റ​​കി​​ലാ​​യി​​രു​​ന്നു അ​​രോ​​മ ചു​​ണ്ട​​ൻ. 4.26.529 സെ​​ക്ക​​ൻ​ഡി​ന് നാ​​ലാം ഹീ​​റ്റി​​ൽ അ​​രോ​​മ ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ ഫൈ​​ന​​ലി​​ൽ എ​​ത്തി​​ല്ല എ​​ന്നാ​​യി​​രു​​ന്നു ജ​​ലോ​​ത്സ​​വ​​പ്രേ​​മി​​ക​​ൾ ആ​​ദ്യം ക​​രു​​തി​​യി​​രു​​ന്ന​​ത്.

സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്ന ച​​മ്പ​​ക്കു​​ളം മൂ​​ലം വ​​ള്ളം​​ക​​ളി​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി മി​​ക​​ച്ച തു​​ട​​ക്കം കു​​റി​​ച്ചാ​​ണ് ജ​​ല മാ​​മാ​​ങ്ക​​ത്തി​​ലേ​​ക്ക് അ​​രോ​​മ ചു​​ണ്ട​​ൻ ആ​​ദ്യ​​മാ​​യി ചു​​വ​​ടു​​വ​യ്​​ക്കു​​ന്ന​​ത്. അ​​രോ​​മ ചു​​ണ്ട​​ൻ ഈ ​​വ​​ർ​​ഷ​​മാ​​ണ് നീ​​ര​​ണ​​ിഞ്ഞ​​ത്. പു​​തി​​യ ചു​​ണ്ട​​ൻ നെ​​ഹ്റു ട്രോ​​ഫി​​ക്കെ​​ത്തി​​ച്ച​​ത്

അ​​രോ​​മ ബി​​സി​​ന​​സ് ഗ്രൂ​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ്. കൊ​​ല്ലം സ്വ​​ദേ​​ശി​​യാ​​യ അ​​രോ​​മ ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ പി.​കെ. സ​​ജീ​​വാ​​ണ് അ​​രോ​​മ ക്ല​​ബ്ബി​ന്‍റെ പ്ര​​സി​​ഡ​​ന്‍റ്. സ​​ജീ​​ഷ് കു​​റു​​പ്പ് (സെ​​ക്ര​​ട്ട​​റി), അ​​നീ​​ഷ് ജേ​​ക്ക​​ബ് (ട്ര​​ഷ​​റ​​ർ) എ​​ന്നി​​വ​​രാ​​ണ് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം കാ​​രി​​ച്ചാ​​ൽ ചു​​ണ്ട​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന പി.​​കെ.​ സ​​ജീ​​വി​​ന്‍റെ മ​​ക​​നും സി​​നി​​മ ന​​ട​​നു​​മാ​​യ ര​​ഞ്ജി​​ത്ത് സ​​ജീ​​വി​​നും കു​​ടും​​ബ​​ത്തി​​നും വ​​ള്ളം​​ക​​ളി​യോ​​ട് താ​ത്പ​​ര്യ​​മു​​ണ്ടാ​​യ​​തോ​​ടെ സ്വ​​ന്ത​​മാ​​യി ചു​​ണ്ട​​നും ക്ല​​ബ്ബും സ​​​ജ്ജീക​​രി​​ക്കു​​ക​​യാ​​യി​രു​​ന്നു. 132 അ​​ടി നീ​​ള​​വും 64 അ​​ടി വീ​​തി​​യു​​മാ​​ണ് വ​​ള്ള​​ത്തി​​ന്. 85 തു​​ഴ​​ച്ചി​​ലു​​കാ​​ർ അ​ഞ്ച് അ​​മ​​ര​​ക്കാ​​ർ ഒ​ന്പ​ത് നി​​ല​​ക്കാ​​ർ ആ​​ണ് വ​​ള്ള​​ത്തി​​ലു​​ള്ള​​ത്. ക്യാ​​പ്റ്റ​​ൻ ര​​ഞ്ജി​​ത്ത് സ​​ജീ​​വും ലീ​​ഡിം​​ഗ് ക്യാ​​പ്റ്റ​​ൻ കൊ​​ച്ചു​​മ്മ​​നും ജി​​തി​​ൻ വ​​ർ​​ഗീ​​സു​​മാ​​യി​​രു​​ന്നു. അ​​രോ​​മ​​യി​​ലൂ​​ടെ നെ​​ഹ്റു ട്രോ​​ഫി ആ​​ദ്യ​​മാ​​യി കൊ​​ല്ല​​ത്തും എ​​ത്തി.

Tags : NattuVishesham DistrictNews

Recent News

Corehub Up