കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം സ്റ്റാർ സിംഗർ ഫെയിം ഫാ. ജോസ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യു
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിവിധ കലാ പരിപാടികളോടെ നടത്തി.സ്റ്റാർ സിംഗർ ഫെയിം ഫാ. ജോസ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡൻ്റ് സുനിൽ പൊന്നാലയം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സി.റ്റി. വർഗീസ് ഓണ സന്ദേശം നൽകി , ഹെഡ്മിസ്ട്രസ് ഷൈലാ മാത്യു, ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ഫാ. ഡയനീഷ്യസ് എന്നിവർ പ്രസംഗിച്ചു.കലാപരിപാടികളും അരങ്ങേറി.
Tags : NattuVishesham DistrictNews