x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ർ​ക്ക് ഒ​രു​ക്കി സ്കൂ​ൾ മാ​നേ​ജ​ർ

വെബ് ഡെസ്ക്
Published: August 22, 2026 11:39 PM IST | Updated: August 22, 2026 11:39 PM IST

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​നേ​ജ​ർ സു​നി​ൽ​ബാ​ബു വാ​ക്കാ​ട്ടി​ൽ ഒ​രു​ക്കി​യ പാ​ർ​ക്ക് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​രി​യാ​പു​രം: പ​രി​യാ​പു​രം എ​എം​എ​ൽ​പി സ്കൂ​ളി​ൽ ഈ ​വ​ർ​ഷം ഓ​ണാ​ഘോ​ഷ​ത്തി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​ണ്. സ്കൂ​ൾ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പാ​ർ​ക്ക് ഒ​രു​ക്കി വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് സ്കൂ​ൾ മാ​നേ​ജ​രാ​യ വാ​ക്കാ​ട്ടി​ൽ സു​നി​ൽ​ബാ​ബു. ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പാ​ർ​ക്ക് മ​ക​ളു​ടെ പേ​രി​ൽ ന​ൽ​കി​യ "ആ​ലി​യാ​സ് ഗി​ഫ്റ്റ് പാ​ർ​ക്ക്’ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​സ​ലാം ആ​റ​ങ്ങോ​ട​ൻ, വാ​ർ​ഡ് മെം​ബ​ർ ഏ​ലി​യാ​മ, പി​ടി​എ പ്ര​സി​ഡ​ന്‍റ്് ശി​ഹാ​ബ് ചോ​ല​യി​ൽ, പി​ടി​എ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബ​ഷീ​ർ കി​നാ​തി​യി​ൽ, യൂ​സ​ഫ് പോ​ത്തു​കാ​ട്ടി​ൽ, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക മ​ണി, ‌അ​സൈ​നാ​ർ, ഇ​ഖ്ബാ​ൽ വാ​ക്കാ​ട്ടി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ഗൗ​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​രി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News School manager park students

Recent News

Corehub Up