വണ്ടൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ മാവേലി വേഷത്തിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി സോന നിലൂഫറിനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് ആനയിക്കുന്ന
വണ്ടൂര്‍: ഓണാഘോഷങ്ങളില്‍ മാവേലി വേഷം പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്ന് തെളിയിച്ച് വണ്ടൂര്‍ ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍. സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാര്‍ഥിനി സോന നിലൂഫറാണ് ഇത്തവണ മാവേലിയായി സഹപാഠികള്‍ക്ക് മുന്നിലെത്തിയത്.
കപ്പടാമീശയ്ക്ക് പകരം കൂളിംഗ് ഗ്ലാസും കഴുത്തില്‍ മാലയും തലയില്‍ കിരീടവും കൈയില്‍ ഓലക്കുടയുമായി എത്തിയ പെണ്‍മാവേലി ആഘോഷങ്ങള്‍ക്ക് വേറിട്ട വേഗവും ആവേശവും പകര്‍ന്നു. സ്കൂള്‍ ഗേറ്റ് മുതല്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മാവേലിയെ വിദ്യാലയ മുറ്റത്തേക്ക് ആനയിച്ചത്. തുടര്‍ന്ന് ചെണ്ടമേളത്തിനും മാവേലിക്കുമൊപ്പം സെറ്റ് സാരിയണിഞ്ഞ അധ്യാപകരും വിദ്യാര്‍ഥിനികളും ചുവടുവെച്ചതോടെ ആഘോഷം പൊടിപൂരം.
Tags : Nattuvishesham District News Cooling glass crown on the head