x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്ത​ല്ലൂ​ർ ച​ന്ദ്ര​മ​ണ്ഡ​ല​ത്തി​ൽ കാ​ട്ടു​തീ പു​ൽ​മേ​ടു​ക​ളും ഗ്രാ​ന്‍റിസ് മ​ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: August 22, 2026 10:57 PM IST | Updated: August 22, 2026 10:57 PM IST

കാ​ന്ത​ല്ലൂ​ർ ച​ന്ദ്ര​മ​ണ്ഡ​ല​ത്തി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ.

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ ച​ന്ദ്ര​മ​ണ്ഡ​ല​ത്തി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് പു​ൽ​മേ​ടു​ക​ളും ഗ്രാ​ന്‍റി​സ് മ​ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വും കാ​ന്ത​ല്ലൂ​ർ റേ​ഞ്ചി​ലെ വ​ണ്ണാ​ന്തു​റ വ​ന​മേ​ഖ​ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്വ​കാ​ര്യ ഭൂ​മി​യി​ലും റ​വ​ന്യു ഭൂ​മി​യി​ലു​മാ​ണ് തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്.​

മ​റ​യൂ​ർ-​കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ ഇ​തു​വ​രെ മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​ണ് സ്ഥി​തി. ഇ​താ​ണ് തീ ​പെ​ട്ടെ​ന്ന് പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ്രാ​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഉ​ണ​ങ്ങി​യ പു​ൽ​മേ​ടു​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും തീ​യു​ടെ ഗ​തി വേ​ഗം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് തീ ​പ​ട​രു​ന്ന​ത് വ​ന​ത്തി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ത്രി​യി​ലും തു​ട​ർ​ച്ച​യാ​യി ശ്ര​മം ന​ട​ത്തു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ശ​ക്ത​മാ​യ കാ​റ്റ് മൂ​ലം തീ ​വേ​ഗ​ത്തി​ൽ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ച​ന്ദ്ര​മ​ണ്ഡ​ലം പ്ര​ദേ​ശം ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ തീ ​വ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.

തീ​യു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. കാ​ന്ത​ല്ലൂ​ർ റേ​ഞ്ചി​ലെ വ​ണ്ണാ​ന്തു​റ വ​ന​മേ​ഖ​ല​യും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നു ശേ​ഷം ന​ഷ്ടം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Nattuvishesham District News Forest fire Kandallur Chandramandal

Recent News

Corehub Up