x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട​ത്ത് പൂ​ട്ടി​നൊ​പ്പം പു​ഴ​മീ​ന്‍ പി​ടി​ത്ത​വും; ഓ​ണാ​വ​ധി ആ​ഘോ​ഷ​മാ​ക്കി കു​ട്ടി​ക​ള്‍

വെബ് ഡെസ്ക്
Published: August 22, 2026 11:42 PM IST | Updated: August 22, 2026 11:42 PM IST

നാ​റാ​ണ​ത്ത് കാ​റ്റാ​ടി പാ​ട​ത്ത് ട്രാ​ക്‌ട​ര്‍ ഉ​പ​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കു​ന്ന​തി​നി​ടെ ചെ​ളി​യി​ല്‍നി​ന്ന് പു​ഴ​മീ​നു​ക​ളെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കു​ട്ടി​ക​ള്‍.

രാ​മ​പു​രം: സ്‌​കൂ​ളു​ക​ള്‍ ഓ​ണാ​വ​ധി​ക്കാ​യി അ​ട​ച്ച​തോ​ടെ നാ​ട്ടി​ന്‍​പു​റ​ത്തെ കാ​ഴ്ച​ക​ളി​ലേ​ക്കും വി​നോ​ദ​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് കു​ട്ടി​ക​ള്‍.

നാ​റാ​ണ​ത്ത് കാ​റ്റാ​ടി പാ​ട​ത്ത് കൃ​ഷി​യി​റ​ക്കാ​ന്‍ ട്രാ​ക്‌ട​ര്‍ ഉ​പ​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ട്ടി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി​യ ആ ​വേ​റി​ട്ട കാ​ഴ്ച ക​ണ്ട​ത്.

പാ​ടം പൂ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ന​ടി​യി​ല്‍നി​ന്ന് ചെ​ളി വെ​ള്ള​ത്തി​ലേ​ക്ക് പു​റ​ത്തെ​ത്തി​യ പു​ഴ​മീ​നു​ക​ളെ പി​ടി​ക്കാ​നാ​യി കു​ട്ടി​ക​ളും ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. ജീ​വ​നു​ള്ള മീ​നു​ക​ളെ കൈ​യോ​ടെ കോ​രി​യെ​ടു​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ പാ​ട​വ​ര​മ്പു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മീ​ന്‍ തെ​ര​ഞ്ഞു​ന​ട​ക്കു​ന്ന കു​ട്ടി​ക​ളു​ടെ കാ​ഴ്ച, ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​ണ്.

Tags : Nattuvishesham District News Children celebrate Onavadi paddy harvest

Recent News

Corehub Up