x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ ഓ​ണം ഖാ​ദി മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: July 31, 2026 10:52 PM IST | Updated: July 31, 2026 10:52 PM IST

കെ.​വി. ഗീ​ത മോ​ഹ​ന്‍ തു​ണി​ത്ത​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങു​ന്നു.

മ​ല​പ്പു​റം: സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ സ്മൃ​തി​ക​ളു​ണ​ര്‍​ത്തു​ന്ന ഖാ​ദി വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ല്ലാ​വ​രും താ​ത്പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി. ഓ​ണം ഖാ​ദി മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​പ്പു​റം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ജി​തേ​ഷ് ജി. ​അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ള​യു​ടെ ആ​ദ്യ​വി​ല്‍​പ​ന മ​ന്ത്രി പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കെ.​വി.​ ഗീ​ത മോ​ഹ​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി.​എ.​ ജ​ബ്ബാ​ര്‍​ഹാ​ജി മേ​ള​യു​ടെ ന​റു​ക്കെ​ടു​പ്പ് കൂ​പ്പ​ണ്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കേ​ര​ളാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡി​​ന്‍റെ കീ​ഴി​ലെ വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് 30 ശ​ത​മാ​നം വ​രെ സ്പെ​ഷല്‍ റി​ബേ​റ്റ് ല​ഭി​ക്കും.

സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, പൊ​തുമേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഉ​പാ​ധി​ക​ളോ​ടെ ഒ​രു​ല​ക്ഷം രൂ​പ​വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യ​വു​മു​ണ്ട്.
ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കെ. ​യ​മു​ന, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം. ​ഗി​രീ​ഷ്, കോ​ഴി​ക്കോ​ട് സ​ര്‍​വോ​ദ​യ സം​ഘം സെ​ക്ര​ട്ട​റി എം.​കെ. ശ്യാം ​പ്ര​സാ​ദ്, കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡ് മാ​ര്‍​ക്ക​റ്റി​ംഗ് ഡ​യ​റ​ക്‌ട​ര്‍ കെ.​ ഷി​ബി ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സ് പ്രോജ​ക്‌ട് ഓ​ഫീ​സ​ര്‍ കെ.​എം. റാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Onam Khadi

Recent News

Corehub Up