മലപ്പുറം: ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആദ്യവിൽപ്പന നടത്തി നിർവഹിക്കും. നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ അധ്യക്ഷയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി മേളയുടെ സമ്മാന കൂപ്പണ്‍ വിതരണം നടത്തും. കേരളാ ഖാദി ഗ്രാമ വ്യവസായ ാർഡിന്റെ കീഴിലെ വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്പെഷൽ റിബേറ്റ് ലഭിക്കും.
ഖാദി ഗ്രാമ സൗഭാഗ്യ, (മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം, കോട്ടപ്പടി, മലപ്പുറം), ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും മറ്റും മേള സംഘടിപ്പിച്ചിട്ടുണ്ട്.
ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പിൽ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സംസ്ഥാനതല മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഒരാൾക്ക് റ്റാറ്റാ തിയാഗോ കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ സ്കൂട്ടറും മൂന്നാം സമ്മാനമായി 30 പേർക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും ഉൾപ്പെടുന്ന സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.
Tags : Nattuvishesham Districtnews Onam Khadi