x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് ഒ​രാ​ണ്ട്


Published: July 3, 2026 07:14 AM IST | Updated: July 3, 2026 07:14 AM IST

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന സ​​ർ​​ജ​​റി ബ്ലോ​​ക്ക് പൊ​​ളി​​ക്ക​​ൽ ന​​ട​​പ​​ടി തു​​ട​​ങ്ങി​​യ​​പ്പോ​​ൾ.

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ​​ഴ​​യ സ​​ർ​​ജ​​റി ബ്ലോ​​ക്ക് ഇ​​ടി​​ഞ്ഞു​വീ​​ണി​​ട്ട് ഇ​​ന്ന് ഒ​​രു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​യി. കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന​​തി​​ന് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​ണ് തു​​ട​​ക്ക​​മി​​ട്ട​​ത്. 2025 ജൂ​​ലൈ മൂ​​ന്നി​​നാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ 14, 11, വാ​​ർ​​ഡു​​ക​​ളു​​ടെ സ​​മീ​​പ​​ത്തെ ശു​​ചി​മു​​റി ഇ​​ടി​​ഞ്ഞു​വീ​​ണ​​ത്. സം​​ഭ​​വ​​ത്തി​​ൽ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​നി ബി​​ന്ദു​​വെ​​ന്ന വീ​​ട്ട​​മ്മ കെ​​ട്ടി​​ട ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ​​പ്പെ​​ട്ട് മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ശ​​സ്ത്ര​​കി​​യ​​യ്ക്കു വേ​​ണ്ടി അ​​ഡ്മി​​റ്റാ​​ക്കി​​യ മ​​ക​​ളു​​ടെ കൂ​​ട്ടി​​രി​​പ്പി​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു ബി​​ന്ദു.

കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന കെ​​ട്ടി​​ടം അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് പൊ​​ളി​​ച്ചു​നീ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് വി​​വി​​ധ രാ​​ഷ്‌​ട്രീ​യ പാ​​ർ​​ട്ടി​​ക​​ളും ജ​​ന​​ങ്ങ​​ളും പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് കെ​​ട്ടി​​ടം പൊ​​ളി​​ച്ചു​മാ​​റ്റാ​​ൻ ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ത്തെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​ണ് കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന​​തി​​ന്‍റെ ആ​​ദ്യ​​പ​​ടി​​യാ​​യി കെ​​ട്ടി​​ട​​ത്തി​​ലെ ട്ര​​സ് വ​​ർ​​ക്കു​​ക​​ൾ പൊ​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്.

കെ​​ട്ടി​​ട​​ത്തി​​ലെ ഭൂ​​രി​​ഭാ​​ഗം ക​​ത​​കു​​ക​​ളും ജ​​ന​​ലു​​ക​​ളും പൊ​​ളി​​ച്ചെ​​ടു​​ത്തു. അ​​ത്യാ​​ഹി​​തം, ഒ​പി, ബ്ല​​ഡ് ബാ​​ങ്ക് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വൈ​​ദ്യു​​തി കേ​​ബി​​ളു​​ക​​ൾ പൊ​​ളി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തോ​​ട് ചേ​​ർ​​ന്നാ​​ണ് ക​​ട​​ന്നു​പോ​​കു​​ന്ന​​ത്. ഇ​​തു മാ​​റ്റി സ്ഥാ​​പി​​ക്കു​​ന്ന മു​​റ​​യ്ക്കേ കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഭി​​ത്തി​​യും വാ​​ർ​​ക്ക​​യും പൊ​​ളി​​ക്കാ​​ൻ ക​​ഴി​​യൂ.
അ​​തു​​പോ​​ലെ​​ത​​ന്നെ, പ​​ഴ​​യ സ​​ർ​​ജ​​റി ബ്ലോ​​ക്കി​​ലെ ഇ​​ട​​നാ​​ഴി​​യി​​ലൂ​​ടെ​​യാ​​ണ് അ​​ത്യാ​​ഹി​​തം, ഒ​​പി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ഡ്മി​​റ്റാ​​ക്കു​​ന്ന രോ​​ഗി​​ക​​ളെ വാ​​ർ​​ഡു​​ക​​ളി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്.

രോ​​ഗി​​ക​​ളെ വാ​​ർ​​ഡു​​ക​​ളി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​ന് ബ​​ദ​​ൽ മാ​​ർ​​ഗ​​വും ഏ​​ർ​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്. സേ​​ലം ആ​​സ്ഥാ​​ന​​മാ​​യു​​ള്ള എ​​എ​​സ്ആ​​ർ എ​​ന്ന സ്ഥാ​​പ​​ന​​മാ​​ണ് 1.87 കോ​​ടി രൂ​​പ​​യ്ക്ക് കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന​​ത് ക​​രാ​​റെ​​ടു​​ത്തി​​ട്ടു​​ള്ള​​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up