വീടിനു ഭീഷണിയായ റോഡിന്റെ സംരക്ഷണഭിത്തി
കൂത്താട്ടുകുളം: നഗരസഭാ ഒമ്പതാം വാർഡിൽ ചാരംചിറ - പാലകുന്നേൽതാഴം റോഡിന്റെ സംരക്ഷണഭിത്തി ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. സമീപത്തെ വീട്ടുകാർ ഭീതിയിൽ. ഓട്ടോറിക്ഷാ തൊഴിലാളിയായ മേനാമറ്റത്തിൽ എം.ബി. കണ്ണപ്പനും കുടുംബവുമാണ് വലിയൊരു അപകടഭീഷണിയുടെ നിഴലിൽ കഴിയുന്നത്.
റോഡിന്റെ സംരക്ഷണഭിത്തിയുടെ അടിഭാഗത്തുനിന്ന് മണ്ണ് പൂർണമായും ഒലിച്ചുപോയ നിലയിലാണ്. ഭിത്തിയുടെ പല ഭാഗങ്ങളും പുറത്തേക്ക് തള്ളിയാണ് നിൽക്കുന്നത് . അടിയന്തരമായി ഭിത്തി പുനർനിർമിക്കുകയോ ബലപ്പെടുത്തുകയോ ചെയ്ത് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നഗരസഭാധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാകണമെന്ന് കണ്ണപ്പൻ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Open your eyes