x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എരുമേലിയിൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ 2.0  ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 29, 2026 11:34 PM IST | Updated: September 29, 2026 11:34 PM IST

എ​രു​മേ​ലി​യി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ 2.0 ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന് മു​ന്നി​ൽ പ​താ​ക ഉ​യ​ർ​ത്തി പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

എ​രു​മേ​ലി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ 2.0 ഉ​ദ്ഘാ​ട​നം എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ന് മു​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ജ​നജാ​ഗ്ര​താസ​മി​തി ചേ​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വിലയി​രു​ത്തി.

വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ ഏ​ബ്ര​ഹാം, സി​ഐ സു​രേ​ഷ്, എസ്എ​ച്ച്ഒ ശാ​ന്തി കെ. ​ബാ​ബു, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നാ​സ​ർ പ​ന​ച്ചി, പ്ലാ​ച്ചേ​രി ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓഫി​സ​ർ​മാ​രാ​യ ന​ജി​മോ​ൻ, എം. ​സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ കാ​യി​ക​വി​നോ​ദ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന ക​ന​ക​പ്പ​ല​ത്ത് വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്ത് ക​ളി​ക​ൾ നി​രോ​ധി​ച്ച​ത് വ​നം​വ​കു​പ്പ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജ​ന​ജാ​ഗ്ര​താസ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ല​ഹ​രി​യു​ടെ പി​ടി​യി​ൽ​നി​ന്നു യു​വ​ജ​ന​ത​യെ കാ​യി​ക​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് മു​ൻ​നി​ർ​ത്തി പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ൽ പൊ​തു ക​ളി​സ്ഥ​ലം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up