x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ : അ​ഞ്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ


Published: June 8, 2026 05:10 AM IST | Updated: June 8, 2026 05:10 AM IST

പെ​രു​മ്പാ​വൂ​ര്‍/ കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ന്പാ​വൂ​രും കൊ​ച്ചി​ നഗരത്തിലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി.

വെ​സ്റ്റ് ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റ​ക്കീ​ബു​ല്‍ ഷേ​ക്ക് (30), ഹ​സി​ബ​ല്‍ ഷേ​ക്ക് (30), സ​മ്രാ​ട്ട് ഷേ​ക്ക് (36), സ​ഞ്ജീ​ബ് മ​ണ്ഡ​ല്‍ (48) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ശ​നി​യാ​ഴ്ച രാ​ത്രി കു​ന്നു​വ​ഴി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 34 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗം ആ​ലു​വ​യി​ല്‍ എ​ത്തി അ​വി​ടെ​നി​ന്ന് ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​യി പെ​രു​മ്പാ​വൂ​രി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ര​ണ്ടു ഓ​ട്ടോ​റി​ക്ഷ​ക​ള്‍ വി​ളി​ച്ച​തെ​ന്ന് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് കി​ലോ​യ്ക്ക് 5000 രൂ​പ നി​ര​ക്കി​ല്‍ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് 30,000 രൂ​പ​യ്ക്കാ​ണ് ഇ​വി​ടെ വി​റ്റി​രു​ന്ന​ത്. വി​ല്പ​ന ന​ട​ത്തി​യ ശേ​ഷം അ​ന്നു​ത​ന്നെ ബം​ഗാ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഇ​വ​രി​ല്‍​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൂ​നെ സ്വദേ​ശി പ്ര​സാ​ദ് സ​ര്‍​ക്കാ​ലെ (39), കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ര്‍ പാ​റ​മു​ണ്ട​യി​ല്‍ മെ​ല്‍​വി​ന്‍ ജേ​ക്ക​ബ് (29), തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ജാ​സിം (22) എ​ന്നി​വ​രെ​യാ​ണ് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​ഡി. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

പ്ര​സാ​ദ് സ​ര്‍​ക്കാ​ലെ ചേ​രാ​നെ​ല്ലൂ​ര്‍ സി​ഗ്ന​ല്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് 3.63 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. മെ​ല്‍​വി​ന്‍ ജേ​ക്ക​ബി​നെ​യും മു​ഹ​മ്മ​ദ് ജാ​സി​മി​നെ​യും ഏ​ലൂ​ര്‍ മ​ഞ്ഞു​മ്മ​ല്‍ ഭാ​ഗ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 4.61 ഗ്രാം ​എം​ഡി​എം​എ​യും 6.95 ഗ്രാം ​ക​ഞ്ചാ​വും ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ ല​ഭി​ച്ച 13000 രൂ​പ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up