x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് 15 വ​ർ​ഷം


Published: July 9, 2026 10:10 PM IST | Updated: July 9, 2026 10:10 PM IST

ഉ​പ്പു​ത​റ: തോ​ട്ടം മേ​ഖ​ല​യി​ലെ സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് 15 വ​ർ​ഷം. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ഐ​സ​ക് ന​ൽ​കി​യ അ​പേ​ക്ഷ​യ്ക്ക് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നു പു​റ​മേ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​നൂ​കൂ​ല്യ​ങ്ങ​ളും സ​ർ​ക്കാ​ർ നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​യാ​ണ്. പീ​രു​മേ​ട്ടി​ലെ നാ​ലു തോ​ട്ട​ങ്ങ​ൾ ഉ​ട​മ​ക​ൾ ഉ​പേ​ക്ഷി​ച്ച് പോ​യി​ട്ട് 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​മ​ക​റ്റാ​ൻ സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​രു​ന്നു. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം തോ​ട്ട​ത്തി​ൽ എ​ത്തി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന മൊ​ബൈ​ൽ യൂ​ണി​റ്റാ​യി​രു​ന്നു. ഒ​രു ഡോ​ക്ട​റും ന​ഴ്‌​സും ഫാ​ർ​മ​സി​സ്റ്റു​മു​ൾ​പ്പെ​ടെ​യാ​ണ് മൊ​ബൈ​ൽ യൂ​ണി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ല​ച്ച​ത്.

അ​ടു​ത്ത താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ യോ​ഗം തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up